TCL ന്റെ പുതിയ സ്മാർട്ട് ഫോണും ,പുതിയ HD ടിവിയും വിപണിയിൽ
Rs.10990 മുതൽ TCL ഉത്പന്നങ്ങൾ
TCL എന്ന വമ്പൻ സ്രാവുകൾ ഇന്ത്യയിലും ചുവടുറപ്പിക്കുന്നു .TCL ന്റെ പുതിയ 2 ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലും എത്തിക്കഴിഞ്ഞു .പുതിയ സ്മാർട്ട് ഫോണും ,LED ടിവിയും ആണ് വിപണിയിൽ എത്തിച്ചത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ആദ്യം സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.5 ഫുൾ HD ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .MediaTek Helio P10 ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
3 ജിബിയുടെ കിടിലൻ റാം ഇതിന്റെ പെർഫോമൻസ് കൂട്ടുന്നതിനു സഹായിക്കുന്നു .32 ജിബിയുടെ മികച്ച മെമ്മറി സ്റ്റോറേജ് ,64 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .2960 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .Android Marshmallow 6.0.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് 10990 രൂപക്കടുത്തു വരും. ഇനി TCL ന്റെ ഏറ്റവും പുതിയ സംരംഭമായ LED ടിവിയുടെ സവിശേഷതകൾ മനസിലാക്കാം .4 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
ഇതിൽ 48 ഇഞ്ച് h P1 Curved Full HD ടിവിയുടെ വില 37990 രൂപയും ,43 ഇഞ്ച് LED ടിവിയുടെ വില .31,990 രൂപക്കും ,40-inch D2900 LED ടിവിയുടെ വില 20990 രൂപക്കും ,32 ഇഞ്ച് LED ടിവിയുടെ വില 13990 രൂപക്കും വിപണിയിൽ ലഭിക്കുന്നതാണ് .