Tata iPhones in India: ഇന്ത്യയിൽ ഐഫോണുകൾ Tata-യിൽ നിന്നോ!

Tata iPhones in India: ഇന്ത്യയിൽ ഐഫോണുകൾ Tata-യിൽ നിന്നോ!
HIGHLIGHTS

ഐഫോണുകളുടെ നിർമ്മാണം ഏറ്റെടുക്കാൻ പോകുന്നുവെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു

രണ്ടര വർഷത്തിനുള്ളിൽ ഇത് സാധ്യമാകുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്

വിസ്‌ട്രോണാണ് ബെംഗളൂരു പ്ലാന്റിൽ യൂണിറ്റുകൾ അസംബിൾ ചെയ്തത്

Tata ഇന്ത്യയിൽ ഐഫോണുകളുടെ നിർമ്മാണം ഏറ്റെടുക്കാൻ പോകുന്നുവെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിൽ തുടങ്ങുന്നുവെന്നതിനെക്കുറിച്ചുള്ള കാര്യം ഇലക്ട്രോണിക്സ് ആന്റ് ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ തന്നെ നൽകിയിരിക്കുകയാണ് ഇപ്പോൾ.

ഇന്ത്യയിലും വിദേശങ്ങളിലും വിൽപ്പന നടത്താനായി രാജ്യത്ത് തന്നെ ഐഫോണുകൾ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുകയാണ്. അടുത്ത രണ്ടര വർഷത്തിനുള്ളിൽ ഇത് സാധ്യമാകുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Tata ഐഫോൺ നിർമ്മാണം ആരംഭിക്കാനുള്ള നീക്കം

വിസ്ട്രോൺ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. തുടർന്നാണ് ഐഫോൺ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് ടാറ്റ ഗ്രൂപ്പ് കടന്നിരിക്കുന്നത്. ഐഫോൺ നിർമ്മാണം ആരംഭിക്കാനുള്ള നീക്കം. ഐഫോണുകൾ രാജ്യത്ത് നിർമ്മിക്കുന്നത് മൊത്തത്തിൽ ഉത്പാദനം മേഖലയെ ശക്തമാക്കും.

Tata ഐഫോൺ ഉത്പാദനം ശക്തമാകും

.ടാറ്റ കർണാടകയിലെ വിസ്‌ട്രോൺ കോർപ്പറേഷൻ ഫാക്ടറി ഏറ്റെടുത്തിരുന്നു. ഇതോടെ ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ സ്ഥാനം വർധിപ്പിക്കാനും ഐഫോണുകളുടെ നിർമ്മാണത്തിൽ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു. ഇതിനകം തന്നെ ഇന്ത്യയിൽ ചില ഐഫോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ടാറ്റ കൂടി ഉത്പാദനം ആരംഭിച്ചാൽ ഇത് കൂടുതൽ ശക്തമാകും.

ഇന്ത്യയിൽ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കാനുറപ്പിച്ചു Tata
ഇന്ത്യയിൽ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കാനുറപ്പിച്ചു Tata

വിസ്‌ട്രോൺ ബെംഗളൂരു പ്ലാന്റ് അസംബിൾ ചെയ്തത്

വിസ്‌ട്രോണാണ് ബെംഗളൂരു പ്ലാന്റിൽ യൂണിറ്റുകൾ അസംബിൾ ചെയ്തത്. ഇത് രാജ്യത്തെ ഐഫോൺ ഉത്പാദനത്തിന്റെ വളർച്ചയ്ക്ക് തുടക്കമിട്ടു. 2018ൽ ആപ്പിൾ ഐഫോൺ 6എസ് മോഡലിന്റെ നിർമ്മാണവും ഇന്ത്യയിൽ ആരംഭിച്ചിരുന്നു. 2019ൽ ഐഫോൺ 7 നിർമ്മാണം ആരംഭിച്ചു. ഐഫോൺ എക്സ്ആർ, ഐഫോൺ 11 എന്നിവയും ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റിൽ അസംബിൾ ചെയ്തു.

കൂടുതൽ വായിക്കൂ: Realme GT 5 Pro Launch: സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തുമായി Realme GT 5 Pro

ടാറ്റ ഐഫോൺ നിർമ്മിക്കുന്നുണ്ട്

ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 എന്നിവയും നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 15 സീരീസ് അടുത്തിടെയാണ് കമ്പനി പുറത്തിറക്കിയത്. ആപ്പിൾ അടുത്തിടെ രാജ്യത്ത് തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുകയും ഡൽഹിയിലും മുംബൈയിലും തങ്ങളുടെ ആദ്യത്തെ ഫിസിക്കൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കുകയും ചെയ്തിരുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo