Swipe Konnect Star 4G VoLTE വിപണിയിൽ എത്തി

Swipe Konnect Star 4G VoLTE  വിപണിയിൽ എത്തി
HIGHLIGHTS

3,799 മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി

ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന 4 ജി സ്മാർട്ട് ഫോണുകൾ Swipe പുറത്തിറക്കി .Swipe Konnect Star എന്നമോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

4 ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയാണുള്ളത് .1.0GHz ക്വാഡ് കോർ പ്രോസസറിൽ ആണ് പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

1 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .480×854 പിക്സൽ റെസലൂഷൻ ആണുള്ളത് .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3G, 4G VoLTE, സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 1800mAh ആണ് .3799 രൂപയാണ് ഇതിന്റെ വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo