Swipe ന്റെ പുതിയ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .Swipe Elite ഡ്യൂവൽ എന്ന മോഡലാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമറകളാണ് .വിലക്കുറവിൽ വാങ്ങിക്കാവുന്ന ഈ മോഡലുകളുടെ വിപണിയിലെ വില 3999 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
Swipe ന്റെ ആദ്യത്തെ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകളാണ് എലൈറ്റ് ഡ്യൂവൽ .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1.3GHz ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇത് കാഴ്ചവെക്കുന്നുണ്ട് .
കൂടാതെ 64 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ആവറേജ് പെർഫോമൻസ് മാത്രം കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .
8MP+2 മെഗാപിക്സലിന്റെ റിയർ ഡ്യൂവൽ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 5 മെഗാപിക്സലിന്റെ സെല്ഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .3999 രൂപയാണ് ഈ മോഡലുകളുടെ വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഷോപ്പ്ക്ലൂസ് വഴി വാങ്ങിക്കാവുന്നതാണ് .