Oppo Reno 11 5G Launch: തേജസ്സും ഓജസ്സുമുള്ള Oppo Reno 11 സീരീസ് ഫോണുകൾ ഇന്ത്യയിലെത്തി, ഇനി വിലയും ഓഫറും അറിയാം…

Oppo Reno 11 5G Launch: തേജസ്സും ഓജസ്സുമുള്ള Oppo Reno 11 സീരീസ് ഫോണുകൾ ഇന്ത്യയിലെത്തി, ഇനി വിലയും ഓഫറും അറിയാം…
HIGHLIGHTS

ഒടുവിലിതാ Oppo Reno 11 5G സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

അസാധാരണമായ ഓഫറുകളാണ് ഓപ്പോ റെനോ 11 സീരീസിന് ലഭിക്കുക

Reno 11 5G, Reno 11 Pro എന്നിവയാണ് സീരീസിലെ ഫോണുകൾ

ഒടുവിലിതാ Oppo Reno 11 5G സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഏറെ കാത്തിരിപ്പിന് ശേഷമാണ് ഓപ്പോ തങ്ങളുടെ റെനോ 11 സീരീസിലെ ഫോണുകൾ പുറത്തിറക്കിയത്. Reno 11 5G, Reno 11 Pro എന്നിവയാണ് സീരീസിലെ ഫോണുകൾ.

എന്തുകൊണ്ട് Oppo Reno 11 5G?

ഡിസ്പ്ലേയിലെ പ്രത്യേകത 120Hz റീഫ്രെഷ് റേറ്റാണ്. ഫോണിന് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഓപ്പോ നൽകിയിട്ടുള്ളത്. ഓപ്പോ റെനോ 11 5Gയുടെ സ്പെസിഫിക്കേഷനുകൾ അറിയാം. ഇവയുടെ വിലയും വിൽപ്പന എന്ന് ആരംഭിക്കുമെന്നും നോക്കാം. കൂടാതെ, അസാധാരണമായ ഓഫറുകളാണ് ഓപ്പോ റെനോ 11 സീരീസിനുള്ളത്. ഈ വിലക്കിഴിവുകളെ കുറിച്ചും വിശദമായി മനസിലാക്കാം.

Oppo Reno സീരീസുകൾ
Oppo റെനോ സീരീസുകൾ

Oppo Reno 11 5G സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ, ക്യാമറയിലെല്ലാം ഓപ്പോ റെനോ 11 സീരീസുകളിലെ ഫോണുകൾക്ക് സമാന ഫീച്ചറുകളാണുള്ളത്. 6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകൾക്കുമുള്ളത്. റെനോ 11 5G, റെനോ 11 പ്രോ ഫോണുകൾക്ക് 120Hz റീഫ്രെഷ് റേറ്റുണ്ട്. ഇത് ആൻഡ്രോയിഡ് 14 എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

Oppo Reno 11 ക്യാമറ

50 മെഗാപികസലാണ് ട്രിപ്പിൾ ക്യാമറയിലെ മെയിൻ സെൻസറിന് വരുന്നത്. 32എംപി ടെലിഫോട്ടോ ലെൻസും ഓപ്പോയ്ക്ക് വരുന്നു. കൂടാതെ, 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഫോണിനുണ്ട്. സെൽഫി പ്രിയരെയും റെനോ സീരീസുകൾ നിരാശപ്പെടുത്തുന്നില്ല. കാരണം, ഇതിന്റെ ഫ്രെണ്ട് ക്യാമറയിൽ 32 എംപി സോണി സെൻസറാണുള്ളത്.

ബാറ്ററിയും ചാർജിങ്ങും

ഒരു ഫോൺ വാങ്ങുമ്പോൾ അതിന്റെ ക്യാമറയും ഡിസ്പ്ലെയും പോലെ പ്രധാനമാണ് ഈ ഫീച്ചറും. അതായത്, ഫോണിന്റെ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും. ഓപ്പോ റെനോ 11 5G 4,700 mAh ബാറ്ററി കപ്പാസിറ്റിയിൽ വരുന്നു. ഇത് 67W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ്. ഓപ്പോ റെനോ 11 പ്രോയ്ക്ക് ആകട്ടെ 5,000 mAh ബാറ്ററിയാണുള്ളത്. 80W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.

വില എത്ര വരും?

ഓപ്പോ റെനോ 11 5G: 8GB റാം, 128GB സ്റ്റോറേജുള്ള ഫോണിന് 29,999 രൂപയാണ് വില. 8GB റാം, 256GB സ്റ്റോറേജുള്ള ഫോണിന് 31,999 രൂപയും വിലയാകും.

വേക്ക് അപ്പ് സിദ് സ്റ്റൈലിൽ Oppoയുമായി രൺബീറും കൊങ്കണയും

ഓപ്പോ റെനോ 11 പ്രോ 5G: ഇനി പ്രോ വേർഷനിലേക്ക് വരുമ്പോൾ 39,000 രൂപ മുതലാണ് വില തുടങ്ങുന്നത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 39,999 രൂപയാണ് വില. ഇവയുടെയെല്ലാം പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഓപ്പോ സ്റ്റോറിൽ നിന്നും ഫ്ലിപ്കാർട്ടിൽ നിന്നും റെനോ 11 ലഭ്യമാണ്. റീട്ടെയിൽ ഔട്ട്ലെറ്റുകളിലും വിൽപ്പനയുണ്ടാകും.

READ MORE: Reliance Jio New Plan: 12 OTT ഫ്രീ വെറും 148 രൂപയുടെ Jio പ്ലാനിൽ, ഒപ്പം ബൾക്ക് ഡാറ്റയും!

ജനുവരി 25നാണ് ഫോണിന്റെ സെയിൽ ആരംഭിക്കുക. ഫ്ലിപ്കാർട്ടിലെ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച ഓഫറിൽ ഫോൺ സ്വന്തമാക്കാം. അതിനാലാണ് ഓപ്പോ റെനോ 11 സീരീസിന് അസാധാരണ ഓഫറുകളുണ്ടെന്ന് നേരത്തെ പറഞ്ഞത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo