സൂപ്പർ നൈറ്റ് ഫോട്ടോഗ്രാഫി നൽകുന്ന ബജറ്റ് ഫോൺ, Lava Blaze 3 5G ആദ്യ Sale തുടങ്ങി

സൂപ്പർ നൈറ്റ് ഫോട്ടോഗ്രാഫി നൽകുന്ന ബജറ്റ് ഫോൺ, Lava Blaze 3 5G ആദ്യ Sale തുടങ്ങി
HIGHLIGHTS

ബജറ്റ് വിഭാഗത്തിൽ അഡ്വാൻസ്ഡ് ഫീച്ചറുള്ള Lava Blaze 3 5G വിൽപ്പനയ്ക്ക്

എൽഇഡി ഫ്ലാഷ്‌ലൈറ്റും വൈബ് ലൈറ്റും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ലോഞ്ച് ഓഫറിലൂടെ 9999 രൂപയായി വില കുറയുന്നു

9999 രൂപ മുതൽ Lava Blaze 3 5G ആദ്യ വിൽപ്പനയിൽ ലഭ്യം. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ലാവ ബ്ലേസ് 3 5ജി പുറത്തിറക്കിയത്. ബജറ്റ് വിഭാഗത്തിൽ അഡ്വാൻസ്ഡ് ഫീച്ചറുമായി എത്തിയ സ്മാർട്ഫോണാണിത്. ലാവ ബ്ലേസ് 3 5G കഴിഞ്ഞ വർഷം എത്തിയ ബ്ലേസ് 2-ന്റെ പിൻഗാമിയാണ്. സെപ്തംബർ 18 ഉചയ്ക്ക് ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിച്ചു.

വൈബ് ലൈറ്റ് ഫീച്ചറിലൂടെ നൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് ശ്രദ്ധ നൽകിയാണ് ഫോൺ അവതരിപ്പിച്ചത്. ലാവ ബ്ലേസ് 3 5G 11999 രൂപയ്ക്കാണ് വിപണിയിൽ എത്തിച്ചത്. എന്നാൽ 2000 രൂപയോളെ ഡിസ്കൌണ്ട് ഫോണിന് ആദ്യ സെയിലിലുണ്ട്. ഫോണിന്റെ പ്രത്യേകതകൾ അറിഞ്ഞ ശേഷം നിങ്ങൾക്ക് ഇണങ്ങിയതാണോ എന്ന് നോക്കാം.

Lava Blaze 3 5G

Lava Blaze 3 5G ഫീച്ചർ

6.56 ഇഞ്ച് LCD HD+ ഡിസ്‌പ്ലേയാണ് ലാവ ബ്ലേസ് 3-ലുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തി ഫോൺ വരുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസറും ഇതിലുണ്ട്. 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 2MP സെക്കൻഡറി ക്യാമറയും അടങ്ങുന്നു. ഇങ്ങനെ ഡ്യുവൽ റിയർ ക്യാമറയിലാണ് ഫോൺ അവതരിപ്പിച്ചത്. എൽഇഡി ഫ്ലാഷ്‌ലൈറ്റും വൈബ് ലൈറ്റും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെബ് ലൈറ്റ് കുറഞ്ഞ വെളിച്ചത്തിൽ വിശദമായ ചിത്രങ്ങൾ പകർത്താൻ സഹായിക്കും.

ഇതിന് പുറമെ ഫോണിൽ 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. AI ഇമോജി മോഡ്, പോർട്രെയിറ്റ് മോഡ്, തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിൽ ലഭിക്കും.

Lava Blaze 3 5G

Also Read: Best Deal: Snapdragon 8+ Gen 1 പ്രോസസറുള്ള OnePlus 5G പ്രീമിയം ഫോൺ 30000 രൂപയ്ക്ക് താഴെ വാങ്ങാം

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. ലാവ ബ്ലേസ് 3-ൽ 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. സൈഡ് മൗണ്ടഡ് സെൻസറും ഫെയ്‌സ് ലോക്ക് ഫീച്ചറും ഇതിലുണ്ട്.

Lava Blaze 3 5G വിൽപ്പന

രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോൾഡ് എന്നീ നിറങ്ങളാണുള്ളത്. എന്നാൽ ഒറ്റ സ്റ്റോറേജിലാണ് ലാവ ബ്ലേസ് 3 അവതരിപ്പിച്ചത്. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 11499 രൂപയാകുന്നു.

ആദ്യ വിൽപ്പനയും ഓഫറും

സെപ്തംബർ 18 മുതൽ ഫോൺ വാങ്ങാനാകും. ഉച്ചയ്ക്ക് 12 മണിമുതൽ സെയിൽ ലൈവാണ്. ലോഞ്ച് ഓഫറിലൂടെ 9999 രൂപയായി വില കുറയുന്നു. ആമസോണിലാണ് ലാവ ബ്ലേസ് 3 വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. വാങ്ങാനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo