SBI യുടെ ഏറ്റവും പുതിയ ഓപ്‌ഷനുകൾ ഇതാ എത്തിയിരിക്കുന്നു

Updated on 23-Sep-2021
HIGHLIGHTS

യോനോ ആപിലൂടെ ഭവന വായ്പ നേടാൻ സൗകര്യമൊരുക്കി SBI

മൂന്നു വര്ഷം മുതല് 30 വര്ഷം വരെ കാലയളവിലേക്ക് 6.70 ശതമാനം മുതലുളള പലിശയിലാണ് വായ്പ ലഭിക്കുക

ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏതാനും വിവരങ്ങള് നല്കിയാണ് ഇതു ചെയ്യാനാവുക. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികള്, കുറഞ്ഞ പലിശ നിരക്ക്, സീറോ പ്രോസസിങ് ചാര്ജ്, വനിതകള്ക്ക് പലിശ ഇളവ്, മുന്കൂട്ടി പണം അടക്കാനുള്ള സൗകര്യം, ഓവര്ഡ്രാഫ്റ്റ് ആയി ഭവന വായ്പ പ്രയോജനപ്പെടുത്താനുള്ള അവസരം തുടങ്ങിയവയും എസ്ബിഐ ലഭ്യമാക്കുന്നുണ്ട്.

 പ്രതിദിന ബാലന്സിന്റെ അടിസ്ഥാനത്തില് പലിശ കണക്കാക്കുന്ന രീതിയാണ് പിന്തുടരുന്നത്. മൂന്നു വര്ഷം മുതല് 30 വര്ഷം വരെ കാലയളവിലേക്ക് 6.70 ശതമാനം മുതലുളള പലിശയിലാണ് വായ്പ ലഭിക്കുക. അക്കൗണ്ടുള്ള ബാങ്കുകളിലെ കഴിഞ്ഞ ആറു മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്, വായ്പകളുണ്ടെങ്കില് അതിന്റെ ഒരു വര്ഷത്തെ സ്റ്റേറ്റ്മെന്റ്, മൂന്നു മാസത്തെ സാലറി സ്ലിപ്, രണ്ടു വര്ഷത്തെ ആദായ നികുതി റിട്ടേണ് പകര്പ് തുടങ്ങിയ രേഖകളും സമര്പ്പിക്കണം. 

പൊതുവായ ഭവന വായ്പയ്ക്ക് പുറമെ വനിതകള്ക്കുള്ള ഭവന വായ്പ, പ്രവാസികള്ക്കുളള ഭവന വായ്പ, മുന്കൂട്ടി അനുമതിയുള്ള ഭവന വായ്പ, ടോപ് അപ്, റിവേഴ്സ് മോര്ട്ട്ഗേജ് തുടങ്ങി നിരവധി പദ്ധതികള് ഓരോ വിഭാഗങ്ങള്ക്കുമായി എസ്ബിഐ ലഭ്യമാക്കുന്നുണ്ട്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :