ഹുവാവെ മേറ്റ് x ;ഡിസ്‌പ്ലൈ തന്നെയാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .6.6 ഇഞ്ചിന്റെ കൂടാതെ 6.38 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയും കൂടത്തെ മടക്കുമ്പോൾ 8 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയും ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 6.6 ഇഞ്ചിന്റെ നോർമൽ ഡിസ്‌പ്ലേയ്ക്ക് 1148×2480 പിക്സൽ റെസലൂഷൻ ആണ് ഉള്ളത് .19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഇതിനെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .
എന്നാൽ ഇതിന്റെ 8 ഇഞ്ചിന്റെ ഡിസ്‌പ്ലേകൾക്ക് 2480×2200 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 8:7.1ആസ്പെക്ടറ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 6.38 ഇഞ്ചിന്റെ ഡിസ്‌പ്ലേകൾക്ക് 892×2480 പിക്സൽ റെസലൂഷൻ ആണുള്ളത് .25:9 ആസ്പെക്ടറ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ട മറ്റൊരു ഘടകം ഇതിന്റെ 5ജി ടെക്നോളജിയും ആണ് .നിലവിൽ ഇന്ത്യയിൽ ഈ ടെക്നോളജിയിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുകയില്ല .ഇതിന്റെ ആന്തരിക സവിശേഷതകളും വളരെ പെർഫോമൻസ് കൂടിയത് തന്നെയാണ് .
8ജിബിയുടെ റാം കൂടാതെ 512ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .4,500mAhന്റെ ബാറ്ററി കപ്പാസിറ്റിയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 55 വാട്ടിന്റെ സൂപ്പർ ചാർജ് ടെക്നോളോജിയാണ് ഇതിനുള്ളത്ത് .30 മിനിറ്റുകൊണ്ട് ഏകദേശം 85 ശതമാനം ബാറ്ററി ലൈഫ് ആണ് കമ്പനി പറയുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ EUR 2,299 ആണ് വില വരുന്നത് .ഏകദേശം Rs. 2,09,400 രൂപയാണ് ഇതിന്റ ഇന്ത്യൻ വിപണിയിലെ വില കണക്കാക്കുന്നത് .
സാംസങ്ങ് ഗാലക്സി ഫോൾഡ് ;രണ്ടു ഡിസ്‌പ്ലേകൾ ഉണ്ട് എന്ന് നമ്മൾ പറഞ്ഞു കഴിഞ്ഞു .അതായത് 4.6 ഇഞ്ചിന്റെ HD+ സൂപ്പർ അമലോഡ് കൂടാതെ 840×1960 പിക്സൽ റെസലൂഷനോടുകൂടിയ ഡിസ്‌പ്ലേയു അതുംപോലെ തന്നെ 7.3 ഇഞ്ചിന്റെ ഡയനാമിക്ക് അമലോഡ് ഡിസ്‌പ്ലേയും ആണ് ഇതിനുള്ളത് .1536 x 2152 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .4380mAh.ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പെർഫോമൻസിനും ഈ ഫോണുകൾ മുൻഗണന നൽകുന്നുണ്ട് .12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ എത്തുന്നത് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ 6 ക്യാമറകളാണ് .10 മെഗാപിക്സലിന്റെ കവർ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ + 12 മെഗാപിക്സലിന്റെ + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ 10 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .മുഴുവനായി സാംസങ്ങിന്റെ ഈ ഫോണുകൾക്ക് 6 ക്യാമറകളാണ് നൽകിയിരിക്കുന്നത് എന്നതും ഈ ഫോണുകളെ സംബന്ധിച്ചടത്തോളം ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ് .