ഒപ്പോയുടെ R17 പ്രൊ Vs വൺ പ്ലസ് 6T ;മികച്ചത്

Updated on 08-Dec-2018
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒന്ന് താരതമ്മ്യം ചെയ്യാം

 

ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ്  വൺ പ്ലസിന്റെ 6T എന്ന മോഡലും കൂടാതെ ഒപ്പോ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ R17 പ്രൊ എന്ന മോഡലുകളും .ഈ രണ്ടു സ്മാർട്ട് ഫോണുകളും ഏകദേശം ഒരേ സവിശേഷതകൾ കാഴ്ചവെക്കുന്ന മോഡലുകളാണ് .വിലയിലും രണ്ടു മോഡലുകൾ ഒരേപോലെയാണ് .അതുകൊണ്ടുതന്നെ ഈ രണ്ടു സ്മാർട്ട് ഫോണുകളിൽ നിന്നും മികച്ച സ്മാർട്ട് ഫോണുകളെ കണ്ടെത്തുക അത്ര എളുപ്പമല്ല .എന്നാൽ ചിലയിടങ്ങളിൽ വൺ പ്ലസിന്റെ സ്മാർട്ട് ഫോണുകൾ മുന്നിട്ടു നിൽക്കുന്നുണ്ട് .

ഒപ്പോയുടെ R17 പ്രൊ 

6 4 ഇഞ്ചിന്റെ HD+ AMOLED  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080×2340 സ്ക്രീൻ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .ഡിസംബർ 4 മുതൽ ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .Qualcomm Snapdragon 710 ന്റെ പ്രോസസറിലാണ് (Dual 2.2GHz Kryo 360 + Hexa 1.7GHz Kryo 360 CPUs) ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.1 (Oreo) ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളിൽ ഒന്നാണ് .

പതിവുപോലെ തന്നെ ക്യാമറകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം പുലർത്തിയിരുന്നു എന്നുതന്നെ പറയാം .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .20 + 12 ,മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ.എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഓഗസ്റ്റ് മാസത്തിൽ ചൈന വിപണിയിൽ പുറത്തിറക്കിയിരുന്നതായിരുന്നു .മികച്ച അഭിപ്രായമായിരുന്നു ഈ ഫോണുകൾക്ക് ലഭിച്ചിരുന്നത് .183 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .3700mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .കൂടാതെ രണ്ടു വേരിയന്റുകൾ ലഭ്യമാകുന്നതാണു് .6 ജിബിയുടെ റാംമ്മിൽ  128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഇത് ലഭ്യമാക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഫിംഗർ പ്രിന്റ് സെൻസറുകൾ ഡിസ്‌പ്ലേയ്ക്ക് താഴെയാണ് നൽകിയിരിക്കുന്നത് .Radiant Mist, Emerald Green എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .

വൺ പ്ലസിന്റെ 6T 
ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ്‌ വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :