ഒപ്പോയുടെ K1 vs ഷവോമിയുടെ റെഡ്മി നോട്ട് 7 ;ഒരു താരതമ്മ്യം

Updated on 11-Feb-2019
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള താരതമ്മ്യം

 

ഒപ്പോയുടെ കെ 1 ;ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 19.5:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 3ഡി ബാക്ക് ഗ്ലാസ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .4 ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ 6ജിബി റാം വേരിയന്റുകളും പ്രതീക്ഷിക്കാം .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .256 ജിബിവരെ ഇതിന്റെ മെമ്മറി ഉപഭോതാക്കൾക്ക് കാർഡുപയോഗിച്ചു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത്.ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

ഷവോമി റെഡ്മി നോട്ട് 7 ;6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :