ഒപ്പോയുടെ K1 ; ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 19.5:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 3ഡി ബാക്ക് ഗ്ലാസ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .4 ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ 6ജിബി റാം വേരിയന്റുകളും പ്രതീക്ഷിക്കാം .
4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .256 ജിബിവരെ ഇതിന്റെ മെമ്മറി ഉപഭോതാക്കൾക്ക് കാർഡുപയോഗിച്ചു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത്.ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഹോണറിന്റെ 10 ലൈറ്റ് ;6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .13 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ പിൻ ക്യാമറകളും ഇതിനുണ്ട് .3400 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .