കഴിഞ്ഞ വർഷം വൺ പ്ലസ് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു വൺ പ്ലസ് 6T എന്ന മോഡൽ .ഇന്ത്യൻ വിപണിയിലും നല്ല വാണിജ്യംതന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ കൈവരിച്ചത് .എന്നാൽ 2019 ന്റെ തുടക്കത്തിൽ തന്നെ ഹോണർ അവരുടെ വ്യൂ 20 എന്ന മോഡലുകളുമായി എത്തുന്നു .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും സവിശേഷതകളെ ഒന്ന് താരതമ്മ്യം ചെയ്യാം .
ഹോണർ വ്യൂ 20
6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2310 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .19.5:9 ആസ്പെക്റ്റ് റെഷിയോയിൽ തന്നെയാണ് ഇതും പുറത്തിറങ്ങുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ കിറിന്റെ ഏറ്റവും പുതിയ HiSilicon Kirin 980ലാണ് പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകളിൽ ഇത് വിപണിയിൽ ലഭിക്കുന്നതാണ് .6 ജിബിയുടെ റാം & 8 ജിബിയുടെ റാംവേരിയന്റുകൾ .എന്നാൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇന്ന് മുതൽ പ്രീ ബുക്കിങ് നടത്താവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾക്കൊപ്പം 2999 രൂപ വിലവരുന്ന ഹെഡ് ഫോൺ സൗജന്യമായി ലഭിക്കുന്നതാണ് .
6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഇത് ലഭ്യമാകുന്നത് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പുതിയ 3D ടൈം ടെക്നോളജിയും ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറയിൽ ലഭ്യമാകുന്നതാണു് .ഒരു ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം വേണ്ടിയുള്ള സ്മാർട്ട് ഫോൺ ആണിത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയ ബാറ്ററികൾ ആണിത് .
വൺ പ്ലസ് 6T
വൺപ്ലസിന്റെ ഈ പുതിയ എഡിഷൻ രൂപകല്പനയിലും മറ്റു ഒരേപോലെതന്നെയാണുള്ളത് .എന്നാൽ ഡിസൈനിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത് .6.41 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് . Qualcomm Snapdragon 845 ന്റെ പ്രോസസറുകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .പെർഫോമൻസിന്റെ കാര്യത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിൽ നിൽക്കുന്നു .
6 ,8 ,10 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 128 & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതല്ല .വൺ പ്ലസിന്റെ 6T മോഡലുകളുടെ വില ആരംഭിക്കുന്നത് 37,999 രൂപമുതൽ ആണ് .എന്നാൽ വൺപ്ലസ് 6T Mclaren എഡിഷന്റെ വില 50,999 രൂപയാണ് വരുന്നത് .