ഹോണറിന്റെ 10 ലൈറ്റ് Vs റിയൽമി U1 ;മികച്ചത് ഏത് 2019?

Updated on 18-Jan-2019
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു താരതമ്യം നോക്കാം

ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഹോണറിന്റെ 10 ലൈറ്റ് കൂടാതെ റിയൽ മി U1 സ്മാർട്ട് ഫോണുകൾ .ഹോണറിന്റെ 10 ലൈറ്റ് ജനുവരിയിൽ തന്നെ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് .13999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .എന്നാൽ 11999 രൂപമുതൽ റിയൽമി U1 സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .25 എംപി സെൽഫി ക്യാമറകളാണ് റിയൽ മി മോഡലുകൾക്കുള്ളത് എങ്കിൽ 24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകൾ ഹോണറിന്റെ 10 ലൈറ്റ് മോഡലുകൾക്കുണ്ട് .

ഹോണറിന്റെ 10 ലൈറ്റ് 

4 ജിബിയുടെ റാംമ്മിൽ  64 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാം 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് ഈ മോഡലുകൾ എത്തുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ജനുവരി 20 നു സെയിൽ എത്തുന്നതാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .

13 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ പിൻ ക്യാമറകളും ഇതിനുണ്ട് .3400 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ജനുവരി പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .White, Black, Blue, Red എന്നി നാലു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാം മോഡലിന് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം മോഡലിന് 17999 രൂപയും ആണ് വില .

റിയൽമി U1 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം തന്നെയാണ് പുലർത്തിയിരിക്കുന്നത് .മീഡിയ ടെക്കിന്റെ ഹെലിയോ P70 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .25 മെഗാപിക്സലിന്റെ AI സോണി സെൻസർ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം മ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധ്യമാകുന്നതാണ് .

3500 mah ന്റെ AI പവർ മാസ്റ്റർ ബാറ്ററി ലൈഫ് ആണ് റിയൽ മിയുടെ പുതിയ u1 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ബൊക്കെ എഫക്ടുകൾ കൂടാതെ സ്ലോ മോഷൻ വിഡിയോകൾ എന്നിങ്ങനെ ഒരു സ്മാർട്ട് ഫോണിന് വേണ്ട എല്ലാകാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഫേസ് അൺലോക്ക് & ഫിംഗർ പ്രിന്റ് സെൻസറുകളൂം ഇതിനുണ്ട് .ഇന്ന്  മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .11999 രൂപ മുതൽ 14499 രൂപവരെയാണ് ഈ മോഡലുകളുടെ വില വരുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇതിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :