അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 Vs അസൂസ് സെൻഫോൺ മാക്സ് M2 മികച്ചത്?

അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 Vs അസൂസ് സെൻഫോൺ മാക്സ് M2 മികച്ചത്?
HIGHLIGHTS

രണ്ടും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച സ്മാർട്ട് ഫോണുകളാണ്

 

അസൂസിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 2 കൂടാതെ അസൂസ് മാക്സ് എം 2 എന്നി മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് ഇത് .9999 രൂപമുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ഡിസംബർ 18 നു ആദ്യ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കാവുന്നതാണ് .

അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 2 ഫോണുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3GB RAM / 32GB സ്റ്റോറേജ് , 4GB RAM / 64GB സ്റ്റോറേജ് ,കൂടാതെ  6GB RAM / 64GB സ്റ്റോറേജ് എന്നി വേരിയന്റുകളാണ് .

ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഡ്യൂവൽ VoLTE ഇതിൽ ഉപയോഗിക്കാം .കൂടാതെ ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് .12999 രൂപ ,14999 രൂപ കൂടാതെ 16999 രൂപ എന്നിങ്ങനെയാണ് ഈ മൂന്നു വേരിയന്റുകളുടെ വില .

അടുത്തതായി അസൂസ് പുറത്തിറക്കിയിരിക്കുന്ന മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് സെൻഫോൺ മാക്സ് എം 2 .6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3GB RAM / 32GB സ്റ്റോറേജ് , 4GB RAM / 64GB.ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .13  + 2  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് ..4000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .9999 രൂപ മുതൽ 11999 രൂപവരെയാണ് വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo