Special Offer: ആദ്യമായി iPhone 16 ഗംഭീര ഡിസ്‌കൗണ്ടിൽ, 5000 രൂപയുടെ SBI ബാങ്ക് ഓഫറും!

Special Offer: ആദ്യമായി iPhone 16 ഗംഭീര ഡിസ്‌കൗണ്ടിൽ, 5000 രൂപയുടെ SBI ബാങ്ക് ഓഫറും!
HIGHLIGHTS

കഴിഞ്ഞ സെപ്തംബറിലാണ് ടിം കുക്കും കൂട്ടരും iPhone 16 സീരീസ് പുറത്തിറക്കിയത്

ഇപ്പോഴിതാ സീരീസിലെ ബേസിക് മോഡലിന് ഗംഭീര ഓഫർ പ്രഖ്യാപിച്ചു

Apple Intelligence സപ്പോർട്ടുള്ള നിലവിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോണാണിത്

ബാങ്ക് ഓഫറൊന്നും കൂടാതെ Apple iPhone 16 വിലക്കിഴിവിൽ. കഴിഞ്ഞ സെപ്തംബറിലാണ് ടിം കുക്കും കൂട്ടരും ഐഫോൺ 16 സീരീസ് പുറത്തിറക്കിയത്. വിപണിയിൽ വൻ വിൽപ്പന നടത്തിയ പ്രീമിയം ഫോണുകളാണ് ഐഫോൺ 16 സീരീസ്. ഇപ്പോഴിതാ സീരീസിലെ ബേസിക് മോഡലിന് ഗംഭീര ഓഫർ പ്രഖ്യാപിച്ചു.

ഇതാദ്യമായാണ് iPhone 16 Amazon-ൽ വിലക്കുറവിൽ വിൽക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഐഫോണിന് നൽകുന്ന ആദ്യത്തെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണിത്. Apple Intelligence സപ്പോർട്ടുള്ള നിലവിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോണാണിത്. ആമസോൺ 2000 രൂപയുടെ കിഴിവാണ് ഫോണിന് പ്രഖ്യാപിച്ചത്. വെറെ കണ്ടീഷനൊന്നുമില്ലാതെ ഐഫോൺ 16 ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാം.

 iphone 16 at discount price
Apple iPhone 16 വിലക്കിഴിവിൽ

iPhone 16 Amazon ഓഫർ

ഫോൺ വിപണിയിൽ ഇറക്കിയത് 79,900 രൂപയ്ക്കാണ്. എന്നാൽ ആമസോൺ 2000 രൂപ കുറച്ച് 77,900 രൂപയ്ക്ക് വിൽക്കുന്നു. ഇത് ബാങ്ക് ഓഫറൊന്നും ഇല്ലാതെ വാങ്ങുന്നവർക്കുള്ള വിലയാണ്. എന്നാൽ നിങ്ങളുടെ കൈയിൽ ICICI, SBI ക്രഡിറ്റ് കാർഡുണ്ടെങ്കിൽ വീണ്ടും ലാഭം കൊയ്യാം. ബാങ്ക് ഡിസ്‌കൗണ്ടിലൂടെ 5000 രൂപ ലാഭിക്കാം. ഇങ്ങനെ ഐഫോൺ 16 വെറും 72,900 രൂപയ്ക്ക് സ്വന്തമാക്കാം. ഇതൊരു പരിമിതകാല ഓഫറാണ്. സ്റ്റോക്ക് തീരുന്നതിന് മുന്നേ സ്മാർട്ഫോൺ സ്വന്തമാക്കാൻ ശ്രമിക്കൂ.

ആമസോൺ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇഎംഐ സൌകര്യങ്ങളും നൽകുന്നുണ്ട്. ₹3,509 നിരക്കിൽ നോ കോസ്റ്റ് ഇഎംഐ കിട്ടും. എക്സ്ചേഞ്ചിലൂടെ വാങ്ങുന്നവർക്ക് 25,700 രൂപയുടെ കിഴിവ് നേടാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

Apple iPhone 16 സ്പെസിഫിക്കേഷൻ

എച്ച്‌ഡിആർ 10, ഡോൾബി വിഷൻ സപ്പോർട്ട് ഈ സ്മാർട്ഫോണിനുണ്ട്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്.

ആപ്പിൾ ഇന്റലിജൻസ് എന്ന AI സപ്പോർട്ടുള്ള ഏറ്റവും പുതിയ, വില കുറഞ്ഞ ഫോണാണിത്. സിരിയുമായി സംസാരിക്കാനും ക്രിയേറ്റിവ് ആയി മെസേജുകൾ ചെയ്യാനും AI സഹായിക്കും. അതുപോലെ ഒറിജിനാലിറ്റി നഷ്ടപ്പെടാതെ ആപ്പിൾ ഇന്റലിജൻസ് ഫോട്ടോകൾ എഡിറ്റ് ചെയ്ത് തരും.

മികച്ച രീതിയിൽ എഐ സപ്പോർട്ട് കിട്ടുന്നതിനായി ഇതിലെ പ്രോസസറും കരുത്തുറ്റതാണ്. 3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള പുതിയ A18 ചിപ്പ് ആണ് ഫോണിലുള്ളത്. ഇത് മൾട്ടി ടാസ്കിങ്ങ് കൂടുതൽ സുഗമമാക്കുന്നു. ഗ്രാഫിക്‌സ്-ഇന്റൻസീവ് ആപ്പുകളും ഗെയിമുകളും വേഗത്തിൽ ലോഡു ചെയ്യാനും സാധിക്കും.

Also Read: Samsung Galaxy S25: ആഹാ, അന്തസ്! എല്ലാ മോഡലിലും Super Fast, പുതിയ സ്നാപ്ഡ്രാഗണോ?

48MP ഫ്യൂഷൻ ക്യാമറയും മികച്ച എച്ച്‌ഡിആറും ലോ-ലൈറ്റ് പെർഫോമൻസുമാണ് ഫോണിലുള്ളത്. ഫോണിലെ രണ്ടാമത്തെ ക്യാമറ 12 മെഗാപിക്സലിന്റെ അൾട്രാവൈഡ് ക്യാമറയാണ്. ഇതുകൂടാതെ, 12MP മുൻ ക്യാമറയുമുണ്ട്. കൂടാതെ, ഡോൾബി വിഷൻ വീഡിയോകൾക്കായി 4K 60fps-ൽ റെക്കോർഡ് ചെയ്യാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo