Special New Year Offer: ഇന്ന് മുതൽ Honor പൂരം, 3000 രൂപ ഡിസ്കൗണ്ടിൽ Honor 90 5G
ന്യൂ ഇയർ സമ്മാനമായി Honor സ്പെഷ്യൽ സെയിൽ ആരംഭിച്ചു
ജനുവരി 5 മുതൽ 10 വരെ ഹോണർ ഡേയ്സ് പ്രഖ്യാപിച്ചു
3000 രൂപ വില കുറച്ച് Honor 90 5G വാങ്ങാം
ന്യൂ ഇയർ സമ്മാനമായി Honor സ്പെഷ്യൽ സെയിൽ ആരംഭിച്ചു. ജനുവരി 5 മുതൽ 10 വരെ ഹോണർ ഡേയ്സ് പ്രഖ്യാപിച്ചു. 5 ദിവസത്തേക്ക് മാത്രമാണ് ഈ ഓഫർ. 3000 രൂപ വില കുറച്ച് Honor 90 5G വാങ്ങാൻ ഇതിലൂടെ സാധിക്കും. ഹോണർ ഡേയ്സ് 2024നെ കുറിച്ച് വിശദമായി അറിയാം.
Honor Days 2024
ജനുവരി 5 മുതൽ 10 വരെ നടക്കുന്ന സ്പെഷ്യൽ സെയിൽ മാക്സിമം പ്രയോജനപ്പെടുത്തൂ. ഇന്ത്യക്കാർക്ക് ഈ സെയിൽ ഓഫർ ആമസോണിലൂടെ സ്വന്തമാക്കാം. 12GB+512GB വേരിയന്റ് ഹോണർ 90യുടെ 5G ഫോൺ 36,000 രൂപയിൽ വാങ്ങാം. ബാങ്ക് ഓഫറുകളിലൂടെ 3000 രൂപ ഡിസ്കൌണ്ടും ലഭിക്കും. ഇങ്ങനെ 33,000 രൂപയിൽ ഫോൺ വാങ്ങാം. ഇതിന്റെ കുറഞ്ഞ സ്റ്റോറേജിന് 30,000 രൂപ വില വരും. ഓഫറിനെ കുറിച്ച് കൂടുതലറിയാം.
Honor 90 5G ഓഫറിങ്ങനെ…
3000 രൂപ തൽക്ഷണ കിഴിവിൽ ഫോൺ വാങ്ങാം. 12GB + 512GB ഫോണിന് ഇപ്പോൾ ആമസോൺ ഓഫറിൽ 36,999 രൂപയാണ് വില. 23 ശതമാനം വിലക്കിഴിവിലാണ് ഫോൺ വിൽക്കുന്നത്. ഇതിലേക്ക് ബാങ്ക് ഓഫറുകൾ കൂടി ചേർക്കാം. ഇങ്ങനെ 33,999 രൂപയ്ക്ക് ഹോണർ പർച്ചേസ് ചെയ്യാം. കൂടുതലറിയാം, ഇവിടെ ക്ലിക്ക് ചെയ്യൂ
8GB + 256GB സ്റ്റോറേജിന് 34,999 രൂപയാണ് ഇപ്പോഴത്തെ വില. ഇത് 36,999 രൂപയ്ക്ക് ഇതുവരെ വിറ്റിരുന്ന മോഡലാണ്. ഈ ഫോണിലും 3000 രൂപയുടെ ബാങ്ക് ഓഫർ ലഭ്യമാണ്. അതായത്, 31,999 രൂപയ്ക്ക് ഹോണർ 90 5G വാങ്ങാം. ഓഫർ വിശദാംശങ്ങൾ, ഇവിടെ ക്ലിക്ക് ചെയ്യൂ
ICICI, SBI, HDFC ബാങ്ക് കാർഡുകൾക്കാണ് ആമസോൺ ഓഫർ. ഇവർക്ക് 3000 രൂപ അധികമായി കിഴിവ് ലഭിക്കുന്നു. കൂടാതെ ഇഎംഐ ഓപ്ഷനും ലഭ്യമാണ്. എല്ലാ ബാങ്ക് കാർഡുകളിലും 12 മാസം വരെ നോ-കോസ്റ്റ് EMI കിട്ടും. നിങ്ങൾ ഇനി പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിലും വേറെ ഓഫറുകൾ ലഭിക്കും. 5000 രൂപ കിഴിവാണ് എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് ലഭിക്കുക.
Honor 90 5G ഫീച്ചറുകൾ
6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് ഫ്ലോട്ടിംഗ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇത് 3840Hz ഫ്രീക്വൻസി PWM ഡിമ്മിങ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നു. 120Hz റീഫ്രെഷ് റേറ്റും സ്ക്രീനിന് ലഭിക്കുന്നു.
READ MORE: Realme C67 5G Discount: 33W ചാർജിങ് Realme 5G ഫോൺ ഇതാ ലാഭത്തിൽ വാങ്ങാം…
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഹോണർ MagicOS 7.1 ആണ് OS. ഏറ്റവും മികച്ച പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen1 ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ള ചിപ്സെറ്റ്. 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. VoWiFi കോളിങ് ഫീച്ചർ ഹോണർ 90ലുണ്ട്.
ക്യാമറയിൽ എങ്ങനെ?
200 MPയാണ് ഹോണർ 90 5Gയുടെ മെയിൻ സെൻസർ. ഇതിൽ 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറ വരുന്നു. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും ഫോണിലുണ്ട്. 4K വീഡിയോ റെക്കോഡിങ്ങാണ് ഹോണർ സപ്പോർട്ട് ചെയ്യുന്നത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile