Special Discount: 200MP ക്യാമറയുള്ള ഗ്രേ കളർ Samsung Galaxy ഫോണിന് മെഗാ ഓഫർ

സാംസങ് ഗാലക്സി എസ്24 അൾട്രായുടെ 12 ജിബി+ 256 ജിബി സ്റ്റോറേജിനാണ് കിഴിവ്
ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഫോണിന് മാത്രമാണ് ഈ 35,100 രൂപയുടെ കിഴിവ്
എല്ലാ കളർ വേരിയന്റുകൾക്കും ഈ വില ബാധകമല്ല
Samsung Galaxy S24 Ultra ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ പർച്ചേസ് ചെയ്യാം. കഴിഞ്ഞ വർഷത്തെ സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലാണ് ഈ സ്മാർട്ഫോൺ. ആമസോണിൽ ഗാലക്‌സി എസ് 24 അൾട്രയ്ക്ക് വൻ വിലക്കുറവ് ലഭിച്ചു. പുത്തൻ സ്മാർട്ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഇത് ഏറ്റവും മികച്ച ഡീലാകുന്നു.
Samsung Galaxy S24 Ultra: ഓഫർ
വിപണിയിൽ എത്തിക്കുമ്പോൾ ഈ സാംസങ് ഫോണിന് 1,34,999 രൂപയായിരുന്നു വില. ഇപ്പോൾ മികച്ച ഡിസ്കൌണ്ടിലാണ് ഫോൺ വിൽക്കുന്നത്.
സാംസങ് ഗാലക്സി എസ്24 അൾട്രായുടെ 12 ജിബി+ 256 ജിബി സ്റ്റോറേജിനാണ് കിഴിവ്. നിലവിൽ ആമസോണിൽ 99,890 രൂപയ്ക്കാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാ കളർ വേരിയന്റുകൾക്കും ഈ വില ബാധകമല്ല. ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഫോണിന് മാത്രമാണ് ഈ 35,100 രൂപയുടെ കിഴിവ്. മറ്റുള്ളവയ്ക്ക് ഇപ്പോഴും ഒരു ലക്ഷത്തിലധികമാണ് വിലയാകുന്നത്.
ഇതിന് പുറമെ ആമസോൺ ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു.43,100 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഗാലക്സി എസ്24 അൾട്രായ്ക്കുള്ളത്. ഇങ്ങനെ നിങ്ങൾക്ക് 52,399 രൂപയ്ക്ക് സാംസങ് ഫ്ലാഗ്ഷിപ്പ് മോഡൽ സ്വന്തമാക്കാം. ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ, 4,497.94 രൂപ വരെയാണ് ഓഫർ.
സാംസങ് ഗാലക്സി S24 അൾട്രാ: പ്രത്യേകതകൾ
സാംസങ് ഗാലക്സി എസ്24 അൾട്രാ പ്രീമിയം ടൈറ്റാനിയം ഫ്രെയിമിൽ നിർമിച്ചിട്ടുള്ള ഫോണാണ്. ഇതിന് സ്റ്റൈലിഷ് ഡിസൈനാണുള്ളത്. 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഈ സാംസങ് ഫോണിനുള്ളത്. 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഫോണിനുണ്ട്.
ഫോണിൽ കൊടുത്തിരിക്കുന്നത് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ്. ഇത് ലൈവ് ട്രാൻസ്ലേറ്റ്, സർക്കിൾ ടു സെർച്ച് തുടങ്ങിയ എഐ ഫീച്ചറുകളിൽ വരുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 ആണ് സോഫ്റ്റ് വെയർ. ഇത് ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.
ക്വാഡ് ക്യാമറ യൂണിറ്റിലാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 200 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ വരുന്നു. 5x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ് മറ്റൊരു പ്രധാന സവിശേഷത. 3x സൂമുള്ള 10 എംപി ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. ഇതുകൂടാതെ സ്മാർട്ഫോണിൽ 12 എംപി അൾട്രാവൈഡ് സെൻസറും ഉൾപ്പെടുന്നു.
5,000mAh ബാറ്ററിയുടെ കരുത്ത് ഈ സാംസങ് സ്മാർട്ഫോണിലുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് ഫീച്ചറുകളുണ്ട്. ഇത് റിവേഴ്‌സ് വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.
Also Read: 256GB സ്റ്റോറേജ്, 50MP ട്രിപ്പിൾ ക്യാമറ Motorola Edge Pro സ്റ്റൈലിഷ് ഫോണിന് 9000 രൂപ കിഴിവിൽ!
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile