ഒരു ബഡ്ജറ്റ് ഫോൺ !!ടെക്ക്നോ സ്പാർക്ക് ഗോ 2021 ഫോണുകൾ എത്തി

ഒരു ബഡ്ജറ്റ് ഫോൺ !!ടെക്ക്നോ സ്പാർക്ക് ഗോ 2021 ഫോണുകൾ എത്തി
HIGHLIGHTS

Tecno Spark Go 2021 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

MediaTek Helio A20 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം

ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Tecno Spark Go 2021 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന MediaTek Helio A20 പ്രോസ്സസറുകളിൽ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .Tecno Spark Go 2021 സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

Tecno Spark Go 2021 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.52 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവവെക്കുന്നുണ്ട് .അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ ഫോണുകളുടെ പ്രോസ്സസറുകളാണ് .1.8GHz octa-core MediaTek Helio A20  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ 10 ഗോ എഡിഷനിൽ ൽ തന്നെയാണ് Tecno Spark Go 2021  ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഇതിനുള്ളത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

13 മെഗാപിക്സൽ + എ ഐ ലെൻസുകൾ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .5,000mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക്  7,299 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo