സോണിയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .സോണി എക്‌സ്‌പീരിയ XZ എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് . 5.2ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920×1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .
ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് പ്രവർത്തനം .3 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ഇതിന്റെ ഓ എസ് പ്രവർത്തനം ആൻഡ്രോയിഡ് 6.0ലാണ് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
2900mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .23 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 49,990 രൂപയാണ് .