USB-സി പോർട്ടോടെ സോണി എക്സ്പീരിയ XR-ഫസ്റ്റ് ലുക്ക്
2016 ലെ മികച്ച സ്മാർട്ട് ഫോൺ ആകുമെന്ന് സോണിയുടെ അവകാശവാദം ?
സോണിയുടെ മറ്റൊരു സ്മാർട്ട് മോഡൽ കൂടി വിപണിയിൽ എത്തുന്നു . സോണി എക്സ്പീരിയ XR ആണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് .കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .സോണി എക്സ്പീരിയ XR ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തു വിട്ടു .ഒരുപാട് സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുക .
ഇതിന്റെ പ്രധാന ആകർഷണം എന്നു പറയുന്നത് USB-C പോർട്ട് ആണ് .പിന്നെ ഡ്യൂവൽ LED ഫ്ലഷോടു കൂടിയാണ് ഇത് ലോക വിപണിയിൽ എത്തുക .7.7mm കനം കൂടിയാണ് ഇത് നിർമിച്ചിരിക്കുന്നത് .സോണിയുടെ മറ്റൊരു മോഡലായ F8331 യുടെ പിൻഗാമിയാണ് എന്നാണ് സൂചനകൾ .അതുകൊണ്ടുതന്നെ മികച്ച സവിശേഷതകൾ നമുക്ക് പ്രതീക്ഷിക്കാം .സോണി F8331 ന്റെ ഡിസ്പ്ലേ 5.1 ഇഞ്ച് ഫുൾ HD യിൽ ആയിരിന്നു .
Qualcomm Snapdragon 820 SoC ലായിരുന്നു ഇതിന്റെ പ്രൊസസർ പ്രവർത്തനം .3 ജിബിയുടെ മികച്ച റാം ,32GB ഇന്റെർണൽ മെമ്മറി സ്റ്റോറേജ് എന്നിവ സോണി F8331ന്റെ സവിശേഷതകളായിരുന്നു .21 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് . സോണി എക്സ്പീരിയ XR-നു ഇതിലും മികച്ച സവിശേഷതകൾ തന്നെ നമുക്ക് പ്രതീക്ഷിക്കാം .