16 MP Hd മുൻ ക്യാമറയും ,23 MP Hd പിൻ ക്യാമറയുമായി സോണി എത്തുന്നു
സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു .സോണി എക്സ്പീരിയ എം അൾട്രാ എന്നാണ് പേര് .ഇതിന്റെ പ്രധാന സവിശേഷത എന്ന് പറയുന്നതു ഇതിന്റെ കരുത്താർന്ന ക്യാമറ തന്നെയാണ് .കാരണം 16 മെഗപിക്സെൽ മുൻ ക്യാമറയും ,23 മെഗപിക്സെൽ പിൻ ക്യാമറയും ആണു ഇതിനായി ഉപയിഗിചിരിക്കുന്നത് .അതും HD ക്യാമറകൾ .6 ഇഞ്ച് ഫുൾ Hd ഡിസ്പ്ലേയിൽ ആയിരിക്കും ഇത് പുറത്തിറങ്ങുന്നത് .ഇത് നിർമിചിരിക്കുന്നതു
ക്വാൽകോം സ്നാപ്ഡ്രാഗൺ 652 SoC ഉപയോഗിച്ചാണ് .3 ജിബി കരുത്താർന്ന റാം ഇതിനായി ഉപയോഗിച്ചിരിക്കുന്നു .32 ജിബി മെമ്മറി സപ്പോർട്ട് ഇതിനുണ്ട് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് ആണ് .4280 mAh കരുത്താർന്ന ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .അതിവേഗത്തിൽ മൊബൈൽ ചാർജ് ആകുന്നതിനു ഇത് സഹായകമാകുന്നു .കൂടുതൽ വിവരങ്ങൾ സോണി ഇതുവരെ പുറത്തു പറഞ്ഞട്ടില്ല .എതായാലും ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോൺ തന്നെ ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല .നമുക്ക് കാത്തിരിക്കാം സോണിയുടെ ഈ മികച്ച സ്മാർട്ട് ഫോണിനായി .