13എംപി ക്യാമെറയിൽ Sony Xperia L1 ഉടൻ ആമസോണിൽ ,Rs9999?
സോണിയുടെ ഒരു കുറഞ്ഞ സ്മാർട്ട് ഫോൺ
സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Sony Xperia L1.ചെറിയ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 9999 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.45 GHz Quad core 64 bit MediaTek MT6737T പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .2 ജിബി റാം ഉള്ളത്കൊണ്ട് ആവറേജ് പെർഫോമൻസ് മാത്രം നോക്കിയാൽ മതിയാകും.
Android v7.0 (Nougat)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .256 ജിബിവരെ ഇതിന്റെ മെമ്മറി വദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .സോണിയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം അതിന്റെ ക്യാമെറ ക്ലാരിറ്റിത്തന്നെയാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഈ മോഡലുകൾക്ക് ഉണ്ട് .2620 mAh Li-ion, Non Removable ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ വിപണിയിലെ വില പ്രതീക്ഷിക്കുന്നത് 9999 രൂപയാണ് .ഉടൻ തന്നെ ഇത് വിപണിയിൽ എത്തുന്നു
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile