കഴിഞ്ഞ വർഷം സോണിയക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ ചെയ്യുവാൻ കഴിഞ്ഞില്ല എന്നുതന്നെ പറയാം .സോണിയുടെ ഒരുപാടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുകയുണ്ടായി .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ വിലകൂടിയതും അതുപോലെതന്നെ കൂടുതൽ വിലയിൽ കുറഞ്ഞ സവിശേഷത്താകളോടെ പുറത്തിറങ്ങിയതും ആയിരുന്നു .എന്നാൽ ഈ വർഷം സോണി മികച്ച സവിശേഷതകളോടെ പുറത്തിറക്കുന്ന ഒരു മോഡലാണ് സോണി എക്സ്പീരിയ XZ3.ഇതിന്റെ വിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ റെസലൂഷൻ 1080×2160 പിക്സൽ കാഴ്ചവെക്കുന്നുണ്ട് .18:9 ഡിസ്പ്ലേ റെഷിയോ ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകൾ കൂടിയാണ് .
ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കച്ചവെക്കുന്നുണ്ട് .സ്നാപ്പ്ഡ്രാഗന്റെ 845 ഉള്ളതുകൊണ്ട് ,6 ജിബിയുടെ റാം ഉള്ളതുകൊണ്ടും മികച്ച പെർഫോമൻസ് കാഴ്ചവെക്കും എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നുതന്നെ പറയേണ്ടിയിരിക്കുന്നു .
ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,സോണിയുടെ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ ഒന്നിന് ഒന്ന് മെച്ചം തന്നെയായിരിക്കും .ക്ലാരിറ്റിയുടെ കാര്യത്തിൽ സോണിയുടെ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിൽ തന്നെയാണ് നിൽക്കുന്നത് .19 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും സോണിയുടെ ഈ സ്മാർട്ട് ഫോണിൽ ഉൾക്കൊളിച്ചിരിക്കുന്നു .19 + 12 മെഗാപിക്സലിന്റെ ക്യാമറയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .
കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3240mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 198 ഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത് .ഫാസ്റ്റ് ചാർജിങ് 3.0 സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .സോണിയുടെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ എല്ലാംതന്നെ മികച്ചതാണ് .എന്നാൽ വലിയ വിലയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയാൽ വലിയ വാണിജ്യം കൈവരിക്കും എന്നകാര്യത്തിൽ സംശയമാണ് .