AI സപ്പോർട്ടുള്ള Sony ക്യാമറ സ്മാർട്ഫോണാണ് IQOO Z9 Lite 5G. ഇപ്പോഴിതാ വമ്പിച്ച കിഴിവിൽ ഈ ബജറ്റ് ഫോൺ സ്വന്തമാക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഫോണിന് ഓഫർ ലഭിക്കുന്നത്.
മികച്ച ബാറ്ററി ലൈഫുള്ള 5G സ്മാർട്ഫോണാണിത്. ഇപ്പോൾ ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ആകർഷകമായ ബാങ്ക് ഓഫറുകളുമുണ്ട്. IQOO Z9 Lite 5G ഫീച്ചറുകളും വിലയും മനസിലാക്കാം.
6.56 ഇഞ്ച് സ്‌ക്രീനാണ് ഐക്യൂ Z9 ലൈറ്റ് ഫോണിനുള്ളത്. ഇത് ഉയർന്ന ബ്രൈറ്റ്‌നസ് മോഡിൽ 840 nits ബ്രൈറ്റ്നെസ്സിനെ പിന്തുണയ്ക്കുന്നു. ഫോൺ സ്ക്രീനിലെ റിഫ്രെഷ് റേറ്റ് 90Hz ആണ്.
ഐക്യൂ Z9 ലൈറ്റിൽ പ്രൈമറി ക്യാമറ 50MP-യുടേതാണ്. ഇതിൽ കമ്പനി സോണി എഐ ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. 2MP ബൊക്കെ ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. ഇതിൽ എഐ പവർ ചെയ്യുന്ന ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുകളും ലഭ്യമാണ്.
ഫിംഗർപ്രിന്റ് സെൻസർ ഫോണിന്റെ സൈഡിലായി ഘടിപ്പിച്ചിരിക്കുന്നു. പൊടി, ജല പ്രതിരോധിക്കുന്നതിന് ഫോണിൽ IP64 റേറ്റിങ്ങുണ്ട്. ഫൺടച്ച് OS 14 സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്.
9.3 മണിക്കൂർ ഗെയിമിങ്, 84.42 മണിക്കൂർ മ്യൂസിക് ഫീച്ചറുകളും ഫോണിലുണ്ട്. 23.10 മണിക്കൂർ വീഡിയോ പ്ലേബാക്ക് ഇതിൽ ലഭിക്കുന്നു. അതുപോലെ 37.28 മണിക്കൂർ കോളിങ്ങും ഇതിലുണ്ട്. 5,000mAh ബാറ്ററി കപ്പാസിറ്റി സ്മാർട്ഫോണിന് ലഭിക്കുന്നു.
രണ്ട് വേറിട്ട നിറങ്ങളിലാണ് ഐക്യൂ Z9 ലൈറ്റ് അവതരിപ്പിച്ചത്. ഇത് ഈ വർഷം വിപണിയിലെത്തിച്ച 5ജി ഫോണുകളാണ്. അക്വാ ഫ്ലോ, മോച്ച ബ്രൗൺ കളർ വേരിയന്റുകളാണ് ഫോണിനുള്ളത്.
Read More: Bumper Offer ഇതാണ്! First ആൻഡ്രോയിഡ് 15 ഫോൺ iQOO 12 വിലക്കിഴിവിൽ!
ആമസോണിൽ രണ്ട് വേരിയന്റുകളും കിഴിവിൽ ലഭ്യമാണ്. അതുപോലെ ഐക്യൂ Z9 Lite 5G രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണുള്ളത്. 4GB+128GB സ്റ്റോറേജ് സ്മാർട്ഫോൺ 10,498 രൂപയ്ക്ക് വാങ്ങാം. 6GB+128GB ഫോണിന് ആമസോണിലെ വില 11,498 രൂപയാണ്.
പർച്ചേസിനുള്ള ലിങ്ക്: 4GB+128GB, 6GB+128GB
ഇതിന് പുറമെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി 1000 രൂപയുടെ ബാങ്ക് ഓഫറും നേടാം. എല്ലാ ബാങ്ക് കാർഡുകൾക്കും ഓഫർ വിനിയോഗിക്കാവുന്നതാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.