Discount Offer: Snapdragon പ്രോസസറുള്ള പ്രീമിയം, സ്റ്റൈലിഷ് iQoo 5G ഇപ്പോൾ വിലക്കിഴിവിൽ

Updated on 04-Jun-2024
HIGHLIGHTS

13 ശതമാനം വിലക്കിഴിൽ iQoo Neo 9 Pro വാങ്ങാം

35000 രൂപ മുതലാണ് iQoo Neo 9 Pro-യുടെ വില ആരംഭിക്കുന്നത്

സ്റ്റൈലിഷ് ഡിസൈനും ഹൈ-പെർഫോമൻസുള്ള ഫോണാണിത്

സ്റ്റൈലിഷ് ഡിസൈനും ഹൈ-പെർഫോമൻസുള്ള iQoo 5G ഓഫറിൽ വിൽക്കുന്നു. ഈ വർഷം ആദ്യം വിപണിയിലെത്തിയ ഐക്യൂ ഫോണിനാണ് ഓഫർ. മൂന്ന് വേരിയന്റുകളിലാണ് iQoo Neo 9 Pro പുറത്തിറങ്ങിയത്.

ഈ മൂന്ന് വേരിയന്റുകൾക്കും ഇപ്പോൾ ഓഫർ ലഭിക്കുന്നു. Snapdragon 8 Gen 2 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഫോണിന്റെ സ്ക്രീനിൽ LTPO AMOLED ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 35000 രൂപ മുതലാണ് iQoo Neo 9 Pro-യുടെ വില ആരംഭിക്കുന്നത്. ഇപ്പോഴിതാ ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം.

iQoo Neo 9 Pro ഓഫർ

കഴിഞ്ഞ ഫെബ്രുവരിയിൽ 3 വേരിയന്റുകളിൽ ഫോൺ ഇന്ത്യയിലുൾപ്പെടെയുള്ള വിപണികളിലെത്തി. 8GB+128GB, 8GB+256GB, 12GB+256GB എന്നീ മൂന്ന് വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇവയിൽ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 35,999 രൂപയാണ് വില. 8GB റാമും 256GB ഫോണിന് 37,999 രൂപയും വിലയാകും. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 39,999 രൂപയും വില വരുന്നു.

#iQoo Neo 9 Pro ഓഫർ

ഇപ്പോൾ 13 ശതമാനം വിലക്കിഴിൽ ഫോണുകൾ ലഭിക്കും. ICICI, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ വേറെയും വിലക്കിഴിവ് നേടാം. ഫിയറി റെഡ്, കോൺക്വറർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഫോണുകൾ ലഭ്യമാകുക. ഓഫറിനെ കുറിച്ച് വിശദമാക്കുന്നതിന് മുമ്പ് സ്പെസിഫിക്കേഷൻ അറിയാം.

iQoo Neo 9 Pro സ്പെസിഫിക്കേഷൻ

144Hz വരെ സ്ക്രീനിന് റിഫ്രഷ് റേറ്റ് ലഭിക്കും. 3000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നെസ് ഫോണിനുണ്ടാകും. 6.78 ഇഞ്ച് 1.5K LTPO AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. SGS സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഫോണാണ് ഐക്യൂ നിയോ 9 പ്രോ. സ്നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഫോണിലെ പ്രോസസർ. Funtouch OS 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകൾ ഫോണിലുണ്ട്. 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഐക്യൂവിൽ ലഭിക്കുന്നു.

OIS സപ്പോർട്ടുള്ള ക്യാമറയാണ് ഐക്യൂ നിയോ 9 പ്രോയിലുള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ 50MP-യാണ്. ഇത് Sony IMX920 സെൻസറിനെ സപ്പോർട്ട് ചെയ്യുന്നു. 8MP അൾട്രാ വൈഡ് ക്യാമറയും ഈ പ്രീമിയം ഫോണിൽ നൽകിയിരിക്കുന്നു. 16 എംപിയാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ.

Read More: OnePlus Offer: 36000 രൂപയ്ക്ക് 8GB വേരിയന്റ് OnePlus 12R വാങ്ങാം, ഓഫർ പരിമിത കാലത്തേക്ക് മാത്രം

120W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 5160mAh ഡ്യുവൽ സെൽ ബാറ്ററിയുമുണ്ട്. വെറും 9 മിനിറ്റിനുള്ളിൽ 1% മുതൽ 40% വരെ ചാർജിങ് ഫോണിൽ ലഭിക്കുന്നതാണ്. ഫോണിന്റെ റെഡ് വേരിയന്റിൽ പ്രീമിയം വീഗൻ ലെതർ ഫിനിഷാണുള്ളത്. ഇത് ഡ്യുവൽ ടോൺ ഡിസൈനിലാണ് നിർമിച്ചിട്ടുള്ളത്.

ഓഫർ ഇങ്ങനെ…

ആമസോണിലാണ് ഐക്യൂ നിയോ 9 പ്രോയ്ക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 8GB+128GB വേരിയന്റിന് 34,999 രൂപയാണ് ഇപ്പോൾ വില. ഇതിന്റെ 256GB വേരിയന്റ് 36,999 രൂപയ്ക്കും ലഭ്യമാണ്. 12 ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഐക്യൂ ഫോണിന് 38,999 രൂപയാകും. ഫോണുകളുടെ യഥാർഥ വിലയിൽ നിന്ന് 1000 രൂപ വീതം വിലകുറച്ചാണ് വിൽക്കുന്നത്.

8GB+128GB ഐക്യൂവിനുള്ള ആമസോൺ ലിങ്ക്
8GB+256GB ഫോണിനുള്ള ആമസോൺ ലിങ്ക്
12GB+256GB ഐക്യൂ ഫോൺ ഓഫറിൽ വാങ്ങാം

നേരത്തെ പറഞ്ഞ പോലെ ആകർഷകമായ ബാങ്ക് ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു. ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് 2,000 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്. കൂടാതെ ഫോണിന് എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :