Motorola ഫ്ലാഗ്ഷിപ്പ് ഫോൺ Motorola Edge 50 Pro ആദ്യ സെയിൽ ഇന്ന്. എഡ്ജ് 40 പ്രോയുടെ പിൻഗാമിയായി 2024ൽ എത്തിയ ഫോണാണിത്. സ്ട്രൈക്കിംഗ് മൂൺ ലൈറ്റ് പേൾ, ലക്‌സ് ലാവെൻഡർ, ബ്ലാക്ക് ബ്യൂട്ടി നിറങ്ങളിൽ ഫോൺ വാങ്ങാം.
മോട്ടറോളയുടെ ഈ പ്രീമിയം ഫോൺ പെർഫോമൻസിലും ക്യാമറയിലുമെല്ലാം മികച്ചതാണ്. Snapdragon 7 Gen 3 SoC എന്ന പ്രോസസറാണ് ഫോണിലുള്ളത്. ഫോട്ടോഗ്രാഫി പ്രേമികൾക്ക് 50 MP ട്രിപ്പിൾ റിയർ ക്യാമറയും നൽകിയിരിക്കുന്നു.
Motorola Edge 50 Pro-യുടെ സ്പെസിഫിക്കേഷൻ എന്തെല്ലാമെന്ന് നോക്കാം.
6.7-ഇഞ്ച് 1.5K pOLED കർവ്ഡ് ഡിസ്‌പ്ലേയാണ് മോട്ടറോളയിലുള്ളത്. 144Hz റിഫ്രഷ് റേറ്റും HDR10+ സ്ക്രീനുമാണുള്ളത്. ഇതിൽ 2,000 nits പീക്ക് ബ്രൈറ്റ്നെസ്സും വരുന്നു.
Qualcomm Snapdragon 7 Gen 3 ചിപ്‌സെറ്റ് ഏറ്റവും മികച്ച പെർഫോമൻസ് തരും. 125W ടർബോപവർ ചാർജിങ് ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 50W വയർലെസ് ചാർജിങ്ങും, 4500mAh ബാറ്ററി കപ്പാസിറ്റിയും മോട്ടറോളയിലുണ്ട്.
ക്യാമറ ഫീച്ചറുകളും പ്രീമിയം എക്സ്പീരിയൻസ് തരുന്നു. 50 എംപി പ്രൈമറി സെൻസറാണ് ഈ ഫോണിലുള്ളത്. 13 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ അഥവാ മാക്രോ ലെൻസ് ഇതിലുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10mp ടെലിഫോട്ടോ ലെൻസ് കൂടിയുണ്ട്.
50 എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയാണ് എഡ്ജ് 50 പ്രോയിലുള്ളത്. ഇത് സെൽഫിക്കും വീഡിയോ ചാറ്റിനും കൂടുതൽ ക്ലാരിറ്റി നൽകും. ഇതിന് പുറമെ Moto Ai ടെക്നോളജിയും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും ഗുണം ചെയ്യുന്നതാണ്.
ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്. IP68 റേറ്റിങ്ങും ഈ ഫോണിലുണ്ട്.
ഫോണിന്റെ ആദ്യ സെയിൽ ഏപ്രിൽ 9 ഉച്ചയ്ക്ക് 12 മണിക്കാണ്. ഫ്ലിപ്കാർട്ട്, മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് വിൽപ്പന. ഇന്ത്യയിലെ മറ്റ് പ്രമുഖ സ്റ്റോറുകളിലൂടെയും വിൽപ്പന നടത്തുന്നു. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്
ഫോണിന്റെ 8GB+256GB മോഡലിന് 31,999 രൂപയാണ് വില. 12GB+256GB വേരിയന്റിന് 35,999 രൂപയുമാകും. ബാങ്ക് കാർഡ് പേയ്മെന്റിന് ഓഫറുകൾ ലഭിക്കും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് പേയ്മെന്റിന് 2,250 രൂപ കിഴിവുണ്ട്. 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ഇതിലുണ്ട്. 8ജിബി റാമിനും, 12ജിബി റാമിനും 2,000 രൂപ കിഴിവ് ലഭിക്കും.