HMD Fusion Sale: 15999 രൂപയ്ക്ക് 3 Smart ഔട്ട്ഫിറ്റുകളോടെ, Snapdragon പ്രോസസർ ഫോൺ വാങ്ങാം! Offer ആദ്യ സെയിലിൽ മാത്രം

HMD Fusion Sale: 15999 രൂപയ്ക്ക് 3 Smart ഔട്ട്ഫിറ്റുകളോടെ, Snapdragon പ്രോസസർ ഫോൺ വാങ്ങാം! Offer ആദ്യ സെയിലിൽ മാത്രം
HIGHLIGHTS

ഈ വാരം വിപണിയിലെത്തിയ HMD Fusion ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിച്ചു

Nokia നിർമാതാക്കളായ എച്ച്എംഡിയുടെ ബ്രാൻഡ് പേരിലുള്ള സ്മാർട്ഫോണാണിത്

ബജറ്റ് ഫ്രണ്ട്ലി ആയി അവതരിപ്പിച്ച ഫോണിൽ 108MP ഡ്യുവൽ ക്യാമറയുമുണ്ട്

Snapdragon 4 Gen 2 പ്രോസസറോടെ വന്ന HMD Fusion ഓർമയില്ലേ? നമ്മുടെ ഇഷ്ടാനുസരണം വസ്ത്രം മാറ്റുന്ന പോലെ ഡിസൈൻ മാറ്റാനാകും. ഇതിനായുള്ള ഫോണിലെ Smart Outfit ആണ് ഏറ്റവും പ്രധാന ഫീച്ചർ. ബജറ്റ് ഫ്രണ്ട്ലി ആയി അവതരിപ്പിച്ച ഫോണിൽ 108MP ഡ്യുവൽ ക്യാമറയുമുണ്ട്.

ഈ വാരം വിപണിയിലെത്തിയ HMD Fusion ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിച്ചു. Nokia നിർമാതാക്കളായ എച്ച്എംഡിയുടെ ബ്രാൻഡ് പേരിലുള്ള സ്മാർട്ഫോണാണിത്. Nothing കമ്പനി പുറത്തിറക്കിയ CMF Phone-നുള്ള പെർഫെക്ട് എതിരാളിയെന്ന് പറയാം.

എച്ച്എംഡി ഫ്യൂഷൻ സ്മാർട്ഫോണിന്റെ വിലയും ലോഞ്ച് ഓഫറും അറിയാം. ഒപ്പം ഫോണിന്റെ സവിശേഷമായ ഫീച്ചറുകൾ കൂടി മനസിലാക്കി, നിങ്ങൾക്ക് ഇണങ്ങുന്നതാണോ എന്ന് നോക്കാം.

snapdragon phone hmd fusion sale started
108MP ഡ്യുവൽ ക്യാമറ

HMD Fusion: Sale ഓഫറുകൾ

ഇന്ത്യയിൽ എച്ച്എംഡി ഫ്യൂഷന്റെ വില Rs 17,999 ആണ്. എന്നാൽ ഫോൺ ലോഞ്ച് ഓഫറിലൂടെ 15,999 രൂപയ്ക്ക് വാങ്ങാം. 2000 രൂപയുടെ ബാങ്ക് ഓഫർ കൂടി ചേർത്തുള്ള കിഴിവാണിത്. നവംബർ 29 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു.

ലോഞ്ച് സമയത്ത് തന്നെ പ്രത്യേകതകളിലൂടെ പ്രശസ്തി നേടിയതിനാൽ വിൽപ്പനയും തകൃതിയാകും. ആമസോൺ ഇന്ത്യ വഴിയും എച്ച്എംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫോൺ നിങ്ങൾക്ക് ലഭിക്കുന്നതാണ്. HMD.com ആണ് ഓൺലൈൻ സൈറ്റ്.

ആദ്യ സെയിലിൽ വാങ്ങിയാൽ വേറെയും ചില നേട്ടങ്ങളുണ്ട്. 5999 രൂപ വിലയുള്ള ഫോണിന്റെ 3 ഔട്ട്ഫിറ്റുകളും മറ്റൊരു ചാർജും ഇതിനൊപ്പം ലഭിക്കും. ഗെയിമിങ്, കാഷ്വൽ ഔട്ട്ഫിറ്റ്, ഫ്ലാഷി ഔട്ട്ഫിറ്റ് എന്നിവയാണ് സ്മാർട്ഫോണിനുള്ളത്.

HMD Fusion: ഔട്ട്ഫിറ്റുകൾ

ഫോണിന്റെ പ്രത്യേകതകൾക്ക് മുന്നേ Smart Outfit എന്താണെന്ന് നോക്കാം.

ആറ് സ്മാർട്ട് പിന്നുകൾ വഴി ഫോണിന്റെ പിൻഭാഗത്ത് ഘടിപ്പിക്കുന്ന സ്മാർട്ട് ഔട്ട്‌ഫിറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ഭംഗി മാത്രമല്ല, പുതുപുത്തൻ ടെക്നോളജിയിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാണിത്.

  • ഗെയിമിംഗ് ഔട്ട്‌ഫിറ്റ്: മെച്ചപ്പെടുത്തിയ ഗെയിംപ്ലേ കൺട്രോളുകൾക്കായി
  • ഫ്ലാഷി ഔട്ട്‌ഫിറ്റ്: സെൽഫികൾക്കായി മടക്കാവുന്ന RGB LED ഫ്ലാഷ് റിംഗ് ഫീച്ചർ ചെയ്യുന്നു.
  • കാഷ്വൽ ഔട്ട്‌ഫിറ്റ്: ദൈനംദിന ഉപയോഗത്തിന്…

പുതിയ എച്ച്എംഡി ഫോണിന്റെ സ്പെസിഫിക്കേഷൻ

6.56 ഇഞ്ച് HD+ ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റുണ്ട്. സ്‌നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇതിന് 8GB റാമും 256GB സ്റ്റോറേജുമാണുള്ളത്. കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ വികസിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

Also Read: Amazon Black Friday സെയിലിൽ Sony ലെൻസ് iQOO ഫോൺ അന്യായ ഓഫറിൽ! മിസ്സാക്കരുതേ…

108MP ഡ്യുവൽ ക്യാമറയാണ് ഈ സ്മാർട്ഫോണിലുള്ളത്. ഇത് 50MP സെൽഫി ക്യാമറയുള്ള ബജറ്റ് സ്മാർട്ഫോണാണ്. എച്ച്എംഡി ഫ്യൂഷൻ 33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ കമ്പനി 5000mAh ബാറ്ററിയും നൽകിയിട്ടുണ്ട്. ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 14 ആണ്.

ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, ചാർജിങ് പോർട്ട് മാറ്റി സ്ഥാപിക്കാൻ കഴിയും. അതായത് ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് Gen2 റിപ്പയർബിലിറ്റി ഡിസൈൻ മാറ്റാം. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ആമസോൺ ലിങ്ക് ഇവിടെ നൽകുന്നു. HMD FUSION- ആമസോൺ.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo