Smartphones വാങ്ങാം 35000 രൂപയ്ക്ക് താഴെ! Amazon തരുന്നത് ഗംഭീര Discount ഓഫറുകൾ
Amazon Great Summer സെയിലിൽ പ്രീമിയം ഫീച്ചറുകളുള്ള Smartphones വിലക്കിഴിവിൽ
OnePlus 11R Solar Red ഉൾപ്പെടെയുള്ളവ ഓഫറിൽ പർച്ചേസ് ചെയ്യാം
വൺപ്ലസ് മാത്രമല്ല Samsung, Redmi ഫോണുകളെല്ലാം 35,000 രൂപയ്ക്ക് വാങ്ങാം
Amazon Sale-ൽ പ്രീമിയം ഫീച്ചറുകളുള്ള Smartphones വാങ്ങാം. 35,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന Best Phones ആണിവ. മെയ് 7 വരെയായിരിക്കും Amazon Great Summer സെയിൽ നടക്കുന്നത്. ഈ സമയപരിധിയ്ക്കുള്ളിൽ ഓഫറുകളിൽ ഷോപ്പിങ് നടത്താം.
Smartphones ഓഫർ
OnePlus 11R Solar Red ഉൾപ്പെടെയുള്ളവ ഓഫറിൽ പർച്ചേസ് ചെയ്യാം. വൺപ്ലസ് മാത്രമല്ല Samsung, Redmi ഫോണുകളെല്ലാം 35,000 രൂപയ്ക്ക് വാങ്ങാം. പ്രീമിയം ഫീച്ചറുള്ള മുൻനിര ഫോണുകളാണിവ.
35,000 രൂപയ്ക്ക് Smartphones
1. OnePlus 11R Solar Red
വൺപ്ലസിന്റെ പ്രീമിയം ഫോണാണ് വൺപ്ലസ് 11ആർ. ഈ മോഡലിന്റെ സോളാർ റെഡ് എഡിഷൻ ആരും സ്വന്തമാക്കാൻ കൊതിക്കുന്ന ഫോണാണ്. 50MP Sony IMX890 മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് 8MP അൾട്രാ വൈഡ് ക്യാമറയുമുണ്ട്. സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറാണ് ഫോണിലുള്ളത്. OxygenOS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 13-ൽ ഫോൺ പ്രവർത്തിക്കുന്നു.
ആമസോൺ സമ്മർ സെയിലിൽ 30,499 രൂപയ്ക്ക് ഫോൺ പർച്ചേസിന് ലഭിക്കും. 32,499 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2000 രൂപ ബാങ്ക് ഓഫർ കൂടി ചേരുമ്പോൾ ഇത്രയും വിലക്കിഴിവ് ലഭിക്കുന്നു. എല്ലാ ബാങ്ക് കാർഡുകൾക്കും ഓഫർ ലഭിക്കുന്നതാണ്. 8GB RAM, 128GB സ്റ്റോറേജിനുള്ള ഓഫറാണിത്. പർച്ചേസ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ആമസോൺ ലിങ്ക്.
2. iQOO Neo 9 Pro 5G
സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറുള്ള ഫോണാണ് ഐക്യൂ നിയോ 9 പ്രോ. 50 എംപി പ്രധാന ക്യാമറയും 8 എംപി അൾട്രാവൈഡ് ലെൻസുമുണ്ട്. 120W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5160mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണാണിത്.
33,999 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. 1250 രൂപയുടെ ഐസിഐസിഐ ബാങ്ക് കാർഡ് ഓഫറും ലഭിക്കും. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
3. Redmi Note 13 Pro+
6.67 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയും 5000mAh ബാറ്ററിയുമുള്ള ഫോണാണിത്. റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ പ്രൈമറി ക്യാമറ 200MP-യാണ്. 16MP-യുടെ ഫ്രെണ്ട് ക്യാമറയും ഫോണിലുണ്ട്. ഇത് 120W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7200 അൾട്രാ പ്രൊസസറാണ് ഫോണിലുള്ളത്.
30,999 രൂപയ്ക്ക് ഇപ്പോൾ ഫോൺ വാങ്ങാം. 2250 രൂപയുടെ ബാങ്ക് ഓഫറും ഫോണിന് ലഭിക്കുന്നതാണ്. പർച്ചേസിന് ആമസോൺ ലിങ്ക്.
4. Samsung Galaxy A35 5G
6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 120Hz റീഫ്രെഷ് റേറ്റുമുള്ള ഫോണാണിത്. സാംസങ് ഇതിൽ ട്രിപ്പിൾ ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 50MP + 8MP + 5MP ചേർന്നതാണ് ക്യാമറ സെറ്റപ്പ്.
എക്‌സിനോസ് 1380 പ്രോസസറാണ് ഫോണിലുള്ളത്. ആമസോൺ സമ്മർ സെയിലിൽ 30,999 രൂപയ്ക്ക് ലഭ്യമാണ്. 3000 രൂപ വരെ ബാങ്ക് ഓഫറും സ്വന്തമാക്കാം. ഇങ്ങനെ 27,999 രൂപയ്ക്ക് വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile