ഓഗസ്റ്റിലും ഒരുപിടി കിടിലൻ സ്മാർട്ട്ഫോണുകളാണ് ലോഞ്ചിന് തയാറെടുക്കുന്നത്. അടുത്ത മാസം നിറയെ ലോഞ്ചുകൾ പ്രതീക്ഷിക്കുന്നുണ്ട്. ചിലത് ചൈനയിൽ മാത്രം ലോഞ്ച് ചെയ്യുമ്പോൾ, മറ്റ് ചില മോഡലുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പടുന്നു. ഷവോമി, വൺപ്ലസ്, റിയൽമി ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്ന ഈ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം. 2023 ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ താഴെ നൽകുന്നു
വിവോ വി29, വിവോ വി29 പ്രോ എന്നിവ ഉൾപ്പെടുന്ന വിവോ വി29 സീരീസ് ഓഗസ്റ്റിൽ ആഗോള തലത്തിലും ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മേയിൽ ചൈനയിൽ ലോഞ്ച് ചെയ്ത വിവോ എസ് 17 സീരീസിന്റെ റീബ്രാൻഡഡ് പതിപ്പായാണ് വിവോ വി 29 സീരീസ് എത്തുന്നത്.
റിയൽമിയുടെ പ്രീമിയം സ്മാർട്ട്ഫോണായ റിയൽമി ജിടി 5 ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുമെന്ന് കരുതപ്പെടുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്, 144Hz OLED ഡിസ്‌പ്ലേ, 50 MP ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ചൈനയിലെ ലോഞ്ചിന് പിന്നാലെ ഇത് ആഗോളതലത്തിൽ ലോഞ്ച് ചെയ്തേക്കും. ഓഗസ്റ്റിൽ വിൽപ്പനയ്ക്ക് എത്തുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്
ജൂലൈയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡ് സിഇ 3 5ജി ഓഗസ്റ്റിലാണ് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്ക്ക് എത്തുന്നത്. 25000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിലാകും ഈ ഫോൺ അരങ്ങേറ്റം കുറിക്കുക എന്ന് കരുതപ്പെടുന്നു. ഓഗസ്റ്റ് അഞ്ചിന് ആയിരിക്കും വിൽപ്പന ആരംഭിക്കുക.
ഇൻഫിനിക്സ് ജിടി 10 പ്രോ ഓഗസ്റ്റ് 3 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 20000 രൂപയിൽ താഴെയുള്ള വിലവിഭാഗത്തിലാകും ഇൻഫിനിക്സ് ജിടി 10 പ്രോ എത്തുക. എൽഇഡി ലൈറ്റുകളുള്ള സവിശേഷമായ ഡിസൈനും ഫിനിഷും ജിടി 10 പ്രോയിൽ കാണാം. ടെക്നോ പോവ 5 പ്രോ: ടെക്നോ പോവ 5 പ്രോ 5ജി ഓഗസ്റ്റ് 7 ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആകർഷകമായ എൽഇഡി ബാക്ക് പാനലോടുകൂടിയാണ് ഈ സ്മാർട്ട്ഫോൻ എത്തുന്നത്. നത്തിങ്ങിന്റെ സിംഗിൾ വൈറ്റ് എൽഇഡി ലൈറ്റിൽ നിന്ന് വ്യത്യസ്തമായി, ആർജിബി നിറങ്ങളാണ് പോവ 5 പ്രോയിലുള്ളത്.
ഷവോമി ഓഗസ്റ്റ് 1 ന് ഇന്ത്യയിൽ റെഡ്മി 12 4ജി, റെഡ്മി 12 5ജി എന്നീ ഫോണുകൾ ബജറ്റ് വിലയിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ്. റെഡ്മി 12 5ജിയിൽ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ്, 90Hz FHD+ ഡിസ്പ്ലേ, 5,000mAh ബാറ്ററി, 50MP പ്രൈമറി ക്യാമറ എന്നിവ പ്രതീക്ഷിക്കുന്നു.
മോട്ടറോളയുടെ ഏറ്റവും ബജറ്റ് സ്മാർട്ട്ഫോണായ മോട്ടോ ജി14 ഓഗസ്റ്റ് 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. യൂണിസോക്ക് ചിപ്‌സെറ്റ്, FHD+ ഡിസ്‌പ്ലേ, 50MP പ്രൈമറി ക്യാമറ സെൻസർ, 20W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി എന്നിവ ഇതിലുണ്ടാകും. 10000- 11,000 രൂപ വിലയിലാകും മോട്ടോ ജി14 എത്തുക.