20MP ഫ്രന്റ് ക്യാമെറ ,6 ജിബി റാം,ഇത് എന്താണ് സംഭവം
അങ്ങനെ 60 മെഗാപിക്സലിന്റേയും ക്യാമെറ സ്മാർട്ട് ഫോൺ വിപണിയിൽ എത്താൻ പോകുന്നു .Turing Phone Cadenza എന്ന കമ്പനിയാണ് 60 മെഗാപിക്സലിന്റെ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്താൻ പോകുന്നത് .5.8QHD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ വേർഷനായ Snapdragon 830ലാണ് ഇത് പ്രവർത്തിക്കുന്നത് .
6 ജിബിയുടെ റാം ,1 ടിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ക്യാമെറായാണ് .60 മെഗാപിക്സലിന്റെ പിൻ ക്യാമെറ ,20 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ഇതിൽ ഉണ്ട് .Sailfish ഓ എസിലാണ് ഇതിന്റെ പ്രവർത്തനം . 2400 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .2017 ൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .