Smartphone ban: iQOO, OnePlus, Poco നാടുവിടുമോ? ചൈനീസ് കമ്പനികളെ നിരോധിക്കാൻ ആവശ്യം| TECH NEWS
OnePlus, iQOO, Poco ബ്രാൻഡുകളുടെ ഫോണുകൾ നിരോധിക്കണമെന്ന് ആവശ്യം
ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് നിരോധിക്കണമെന്ന് റീട്ടെയിലർമാർ
ജർമനിയിൽ വൺപ്ലസ് വിൽപ്പന നിരോധിച്ചു
OnePlus, iQOO, Poco ബ്രാൻഡുകളുടെ ഫോണുകൾ (Smartphone ban) നിരോധിച്ചേക്കും. ജർമനിയിൽ വൺപ്ലസ് ബ്രാൻഡിന് നിരോധനം ഏർപ്പെടുത്തി. എന്നാൽ ഇന്ത്യയിലും ഇവ നിരോധിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ മൊബൈൽ റീട്ടെയിലർമാരാണ് ഫോൺ നിരോധിക്കാനുള്ള ആവശ്യവുമായി എത്തിയിട്ടുള്ളത്.
ഇന്ത്യയിൽ Smartphone ban
ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് നിരോധിക്കണമെന്നാണ് റീട്ടെയിലർമാർ പറയുന്നത്. ഇതിന് കാരണം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളാണെന്നും കടയുടമകൾ പറയുന്നു.
ഫ്ലിപ്പ്കാർട്ടും ആമസോണും പോലുള്ളവർ പ്രാദേശിക മത്സര നിയമങ്ങൾ ലംഘിച്ചുവെന്നാണ് പറയുന്നത്. ഇത് ശരിക്കും റീട്ടെയിലർമാരെ ബാധിക്കുന്നുണ്ട്.
Smartphone ban: വൺപ്ലസ്, iQOO, പോകോ നാടു വിടുമോ?
ഗ്രേ മാർക്കറ്റ് അഥവാ ചാര വിപണിയെ പിന്തുണയ്ക്കുന്ന സ്മാർട്ഫോൺ ബ്രാൻഡുകളാണിവ. സർക്കാരിന് നികുതി നഷ്ടം വരുത്തുന്നുവെന്നും ചില്ലറ വ്യാപാരികൾക്ക് പ്രതികൂലമാണെന്നും ആരോപണമുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വൺപ്ലസ്, ഐക്യൂ ബ്രാൻഡുകൾക്കെതിരെ വന്നിരിക്കുന്നത്.
AMIRA എന്നറിയപ്പെടുന്ന ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷനാണ് ആരോപണവുമായി രംഗത്തെത്തിയത്. രാജ്യത്തെ 1.5 ദശലക്ഷത്തിലധികം മൊബൈൽ റീട്ടെയിലർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.
നികുതി തരുന്നില്ല, രാജ്യത്തിന് ഒരു ഗുണവുമില്ല!
പ്രാദേശിക വ്യവസായത്തിന് ഈ സ്മാർട്ഫോൺ ബ്രാൻഡുകൾ ദോഷകരമാണ്. സർക്കാർ വരുമാനം കുറയ്ക്കുന്ന കമ്പനികൾ, അന്യായമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും കുറ്റപ്പെടുത്തുന്നു. PTI ആണ് വിഷയം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ വൺപ്ലസ്, ഐക്യൂ ഫോണുകൾക്ക് റീട്ടെയിൽ വിപണിയില്ല. അതിനാൽ തന്നെ ഇവ എക്‌സ്‌ക്ലൂസീവ് കരാറുകളിലൂടെ ഓൺലൈൻ വിൽപ്പനയ്‌ക്ക് മുൻഗണന നൽകുന്നു. ഫിസിക്കൽ സ്റ്റോറുകളിൽ വളരെ അപൂർവ്വമായാണ് പോകോയും മറ്റും എത്തുന്നത്.
ഇതെല്ലാം ചില്ലറ വ്യാപാരികളെ ബാധിക്കുന്നുണ്ട്. മൊബൈൽ ഫോണുകളുടെ ചാര വിപണിയെ പ്രോത്സാഹിപ്പിക്കുകയാണ് ഇത്. പ്രാദേശിക ചില്ലറ വ്യാപാരികളെ ദ്രോഹിക്കുന്ന പ്രവർത്തനങ്ങളാണിതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഇവരൊന്നും സംഭാവന ചെയ്യുന്നില്ലെന്നും അമിറ വാദിക്കുന്നു.
Read More: Bumper Offer ഇതാണ്! First ആൻഡ്രോയിഡ് 15 ഫോൺ iQOO 12 വിലക്കിഴിവിൽ!
ഫ്ലിപ്കാർട്ടും ആമസോണും പോലുള്ളവ കൊള്ളയടിക്കുന്ന വില തന്ത്രങ്ങളാണ് ശ്രമിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ CAIT വാദിക്കുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ആണ് സിഎഐടി.
ജർമനിയിലെ OnePlus നിരോധം
ജർമനിയിൽ വൺപ്ലസ് നിരോധിച്ചത് പേറ്റന്റ് പ്രശ്നങ്ങളാലാണ്. വൺപ്ലസ് പേറ്റന്റ് ലംഘിച്ചുവെന്ന് InterDigital അവകാശപ്പെട്ടു. 5G, മൊബൈൽ ടെക്നോളജിയിലാണ് മൊബൈൽ കമ്പനി പേറ്റന്റ് ലംഘനം നടത്തിയത്. വയർലെസ് ഡിവൈസുകളിലെ റിസെർച്ച് കമ്പനിയാണ് ഇന്റർഡിജിറ്റൽ. നിലവിൽ രാജ്യത്ത് വൺപ്ലസ് ഫോണുകൾ വിൽപ്പനയ്ക്കില്ല.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile