സ്മാർട്ട് ഫോണുകളുടെ ലോകത്തിലേക്ക് ഈ കുഞ്ഞും
By
Anoop Krishnan |
Updated on 22-Feb-2018
HIGHLIGHTS
പുതിയ ടൈനി ടി1 എത്തി
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും കൂടാതെ ചെറിയതും ആയ ഫോണുകൾ വിപണിയിൽ എത്തുന്നു .എന്നാൽ ഇത്തവണ ചൈനീസ് കമ്പനിയല്ല ഈ ഫോണുകൾ പുറത്തിറക്കുന്നത് .ബ്രിട്ടീഷ് കമ്പനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ഫോണുകളുമായി എത്തുന്നത് .0.49 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
64×32 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .200എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 3 ദിവസം ഫോണ്‍ സ്റ്റാന്റ്ബൈ ടൈം ചാർജിങ് ഇതിൽ ലഭിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത് .
32ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .നാനോ സിം സ്ലോട്ടും ബ്ലൂടുത്തും സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ഫോണ്‍.13 ഗ്രാം ഭാരം എന് ഈ ഫോണുകൾക്ക് ഉള്ളത് .ലോകത്തിലെ ഏറ്റവും ചെറിയ സ്മാർട്ട് ഫോൺ എന്നുള്ള ക്രെഡിറ്റ് ടൈനി ടി1 എന്ന മോഡൽ സ്വന്തമാക്കി .