20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി
20000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ,ജൂൺ
ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറയിൽ ഇപ്പോൾ 10000 രൂപയ്ക്ക് താഴെവരെ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് ഇന്ത്യൻ വിപണിയിൽ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കുറച്ചു സ്മാർട്ട് ഫോണുകളെകുറിച്ചാണ് .
ഷവോമി റെഡ്മി y 2
ഷവോമി റെഡ്മി Y2 ,5.99-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .
12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .
HTCയുടെ ഡിസൈർ 12 പ്ലസ്
6 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ് .13MP + 2മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ക്യാമറകളിൽ ബൊക്കെപോലെയുള്ള എഫക്ടുകളും ഉപയോഗിച്ചിരിക്കുന്നു .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും HTCയുടെ ഡിസൈർ 12 പ്ലസ് മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 1
5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .
ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത്
അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 3 ജിബിയുടെ റാം മോഡലിന് 10999 രൂപയും കൂടാതെ 4 ജിബിയുടെ മോഡലിന് 12999 രൂപയും ആണ് വില
ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ
ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ് ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .13999 രൂപമുതൽ ലഭ്യമാകുന്നു .
ഹുവാവെ ഹോണർ 7A
5.7 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഹുവാവെയുടെ ഈ മോഡലുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണുള്ളത് .720 x 1440 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .രണ്ടു മോഡലുകളാണ് ഉടനെ വിപണിയിൽ എത്തുന്നത് .
2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുള്ള മോഡലുകളാണ് എത്തുന്നത് .Qualcomm Snapdragon 430 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .13MP + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഹുവാവെയുടെ ഹോണർ 7എ കാഴ്ചവെക്കുന്നത് .3000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ നൽകുന്നുണ്ട് .8,999 രൂപമുതൽ ഇത് നിങ്ങൾക്ക് ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .
ഹോണറിന്റെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ 9 ലൈറ്റ്
5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .
ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 659 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13+2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .10999 രൂപമുതൽ ലഭ്യമാകുന്നു .
ഷവോമിയുടെ റെഡ്മി 5
5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 720×1440 പിക്സൽ റെസലൂഷനും ഇതിനുണ്ട് .3 മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും,4 ജിബിയുടെ 64 ജിബി വേരിയന്റും വിപണിയിൽ എത്തുന്നു .
സ്നാപ്ഡ്രാഗൺ 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട്
ഹോണർ 7x
5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട്
മോട്ടോയുടെ ജി5s പ്ലസ്
മോട്ടോയുടെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു മോട്ടോയുടെ ജി5s പ്ലസ് .5.5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .Android v7.1 Nougat ,Snapdragon 625 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .13+13MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .15000 രൂപയ്ക്ക് താഴെ ഇത് ലഭ്യമാകുന്നു .