ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ട ഒന്നാണ് Xiaomi 11 Lite NE 5G എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും ഈ ഫോണുകൾ വാങ്ങിക്കുകയാണെങ്കിൽ ICICI ബാങ്ക് നൽകുന്ന 4000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഡിസംബർ 11 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ 10-bit AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1920×1080 പിക്സൽ റെസലൂഷനും കൂടാതെ 90Hz റിഫ്രഷ് റേറ്റും & ഡോൾബി വിഷൻ സപ്പോർട്ട് , HDR10+ സർട്ടിഫൈഡ് എന്നിവയും ഇതിന്റെ സവിശേഷതകളാണ് .5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.
കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ ക്യാമറകളാണ് നൽകിയിരിക്കുന്നത് .
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . 4,250mAhന്റെ ( supports 33W fast charging )ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 26999 രൂപയും 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 28999 രൂപയും ആണ് വില വരുന്നത് .എന്നാൽ ഇപ്പോൾ 4000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുന്നതുകൊണ്ടു 22999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കും .