13 ലക്ഷത്തിന്റെ സ്മാർട്ട് ഫോണുമായി സിരിൻ
13 ലക്ഷത്തിന്റെ സ്മാർട്ട് ഫോണുകളുംമായി സിരിൻ "റോൾസ് റോയ്സ് "എത്തുന്നു
ആഡംബര ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ സിരിൻ അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ ഇറക്കാനുള്ള ശ്രേമത്തിലാണ് .ഇതിന്റെ വിലകെട്ടാൽ നമ്മൾ ഒരു പക്ഷെ ഞെട്ടും .ഇന്ത്യൻ രൂപ 13 ലക്ഷത്തിനടുത്ത് വരും എന്നാണ് സൂചന .മെയ് മാസം ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാനുള്ള ശ്രേമത്തിലാണ് സിരിൻ .നിലവിൽ ലഭ്യമായ ഏറ്റവും നൂതന ടെക്നോളജിയായിരിക്കും സ്മാർട്ഫോണിൽ ഉണ്ടായിരിക്കുക.സൈനികസമാനമായ സുരക്ഷാ ക്രമീകരണങ്ങളും ഇതിലുണ്ടായിരിക്കുമെന്ന് സിറിൻ കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമായ മോഷെ ഹോഗെഗ് വെളിപ്പെടുത്തുന്നു.ആഗോള സ്മാർട്ഫോൺ വിപണിയിൽ 1.1 ബില്യണ്‍ ഡോളറിന്റെ വില്‍പനയാണ് ആഡംബര സ്മാർട്ഫോണുകൾ നേടുന്നത്.ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലോ അല്ലെങ്കിൽ രണ്ടുവർഷത്തിനു ശേഷം മാത്രം ലഭ്യമാകാൻ സാധ്യതയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയിലോ അധിഷ്ഠിതമായാകും പുതിയ സ്മാർട്ഫോൺ പ്രവർത്തിക്കുക.