Vivo Y300 5G: Vivo-യുടെ ജനപ്രിയ Y സീരീസിലെ പുത്തൻ ഫോൺ പുറത്തിറങ്ങി. കിംഗ് ഖാന്റെ മകൾ സുഹാന ഖാനെ (Suhana Khan) അരങ്ങിലെത്തിച്ചാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ടൈറ്റാനിയത്തിൽ നിർമിച്ച Y300 ഉൾപ്പെടുന്ന വൈ സീരീസിന്റെ അംബാസഡറാണ് സുഹാന. ഷാറൂഖ് ഖാന്റെ മകളെ ബ്രാൻഡ് അംബാസഡറായി കൊണ്ടുവന്നതിലൂടെ വിവോ വൈ300 ലോഞ്ചിന് മുന്നേ പേരെടുത്തിരുന്നു.
ഇപ്പോഴിതാ ഫോണിന്റെ ലോഞ്ചിന് ശേഷവും vivo Y300 ശ്രദ്ധ നേടുന്നു. മിഡ് റേഞ്ച് ബജറ്റിലേക്കാണ് വിവോ സ്മാർട്ഫോൺ പുറത്തിറക്കിയത്. 32MP ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ഫോണാണിത്.
ഇത് 16GB റാമുള്ള സ്മാർട്ഫോണാണെന്ന് പറഞ്ഞാൽ നിങ്ങൾ അതിശയിക്കും. കാരണം വിവോ വൈ300 ഫോണിൽ 8 ജിബി റാമും 8 ജിബി വെർച്വൽ റാമുമാണ് വരുന്നത്. എന്നിട്ടും 20,000 രൂപ റേഞ്ചിലാണ് ഫോണിന് വിലയാകുന്നത്. വിവോ വൈ300 5ജിയുടെ ഫീച്ചറുകളും വിലയും വിൽപ്പനയും നോക്കാം.
6.67 ഇഞ്ച് FHD+ 120Hz AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റ് ഫോണിന്റെ സ്ക്രീനിനുണ്ട്. ഇതിലെ ഡിസ്പ്ലേ ബ്രൈറ്റ്നെസ് 1800 nits ആണ്. 100% DCI-P3, 107% NTSC കളർ ഗാമറ്റ് ഫീച്ചറുകൾ ഫോണിലുണ്ട്.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഈ പ്രോസസർ അഡ്രിനോ 613 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. 8 ജിബി റാമും 8 ജിബി വെർച്വൽ റാമും ഇതിനുണ്ട്.
50എംപി സോണി IMX882 പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. 2എംപി പോർട്രെയിറ്റ് ക്യാമറയും ഫോണിലുണ്ട്. Dual LED ഫ്ലാഷുള്ള സ്മാർട്ഫോണാണിത്. ഇതിന് 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.
പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി IP64 റേറ്റിങ് നൽകിയിരിക്കുന്നു. വെറ്റ് ടച്ച് ടെക്നോളജി സപ്പോർട്ട് ചെയ്യുന്നതിനാൽ ഡിസ്‌പ്ലേ നനഞ്ഞാലും ഉപയോഗിക്കാൻ പ്രശ്നമില്ല. 80W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഇത് 15 മിനിറ്റിനുള്ളിൽ 45% വരെ ചാർജ് ആകുമെന്നാണ് കമ്പനി അറിയിച്ചത്. കൂടാതെ 5000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിട്ടുള്ളത്.
ഫോൺ യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിൽ ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്. 5G SA/NSA, ഡ്യുവൽ 4G VoLTE ഫീച്ചറുകളും ഈ ഫോണിൽ ലഭിക്കുന്നതാണ്.
ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ എത്തിച്ചത്. ഫാന്റം പർപ്പിൾ, എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നീ കളറുകളിൽ ഇത് ലഭിക്കും.
വിവോ Y300 5G രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ വാങ്ങാം. 8GB + 128GB മോഡലിന് 21,999 രൂപയാകുന്നു. 8GB + 256GB മോഡലിന് 23,999 രൂപയാണ് വില. വിവോയുടെ ഓൺലൈൻ സ്റ്റോറായ vivo.com-ൽ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളിലും വിൽപ്പനയ്‌ക്കെത്തും.
നവംബർ 26 മുതലാണ് സ്മാർട്ഫോണിന്റെ ആദ്യ വിൽപ്പന നടക്കുക. ഇപ്പോൾ വിവോ വൈ300 പ്രീ-ബുക്കിങ് നടത്താം.
ഫോണിന് പ്രഖ്യാപിച്ചിരിക്കുന്ന ലോഞ്ച് ഓഫറുകളും ആകർഷകമാണ്. 2000 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ, 43 രൂപയ്ക്ക് ഇഎംഐ ഓഫർ എന്നിവ ഉറപ്പാണ്. Pre order ചെയ്യുന്നവർക്ക് ഈ ക്യാഷ്ബാക്ക് സ്വന്തമാക്കാം. Y300 വാങ്ങുമ്പോൾ 1499 രൂപയ്ക്ക് vivo TWS 3e ഇയർപോഡ് ലഭിക്കും.
Read More: Flipkart Bonanza Sale: മൊബൈൽ ബൊണാൺസ വിൽപ്പനയിൽ iPhone 15 ഒന്നാന്തരം ഓഫറിൽ!