ഇക്കഴിഞ്ഞ സെപ്തംബറിൽ റിലീസ് ചെയ്ത ഫോണാണ് Apple iPhone 16. ഏറ്റവും പുതിയ ഐഫോൺ നിങ്ങൾക്കിപ്പോൾ ലഭിക്കുന്നത് 40,000 രൂപയ്ക്ക് താഴെയാണ്. വിശ്വാസമായില്ലേ? അതെ, iPhone 16 128GB സ്റ്റോറേജ് ഫോണിന് Amazon ഗംഭീര ഡിസ്കൌണ്ട് വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫറില്ലാതെ ഫോൺ 45,000 രൂപയിൽ താഴെ വിലയിൽ വാങ്ങാമെന്നത് അപൂർവ്വ നേട്ടമാണ്. പല തരത്തിലുള്ള കിഴിവുകളാണ് ആമസോൺ ഈ പുതിയ ഐഫോണിന് നൽകുന്നത്. ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും ഫോണിനായി പ്രഖ്യാപിച്ചിട്ടുണ്ട്.
128 ജിബി വൈറ്റ്, ബ്ലൂ വേരിയന്റ് വേരിയന്റിനെല്ലാം ഓഫർ ലഭ്യമാണ്. ആമസോൺ സൈറ്റിൽ ഫോൺ 77,400 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഫോൺ സെപ്തംബറിൽ പുറത്തിറക്കിയപ്പോൾ 79,900 രൂപയായിരുന്നു വില. ഇപ്പോൾ SBI, ICICI ബാങ്ക് കാർഡുകളിലൂടെയും കിഴിവ് നേടാം. ഇങ്ങനെ 5000 രൂപ കൂടി കുറവ് ലഭിക്കും.
പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് ആകർഷകമായ എക്‌സ്‌ചേഞ്ച് കിഴിവ് സ്വന്തമാക്കാം. നിങ്ങൾ മാറ്റി വാങ്ങാൻ നൽകുന്ന ഫോണിന്റെ മോഡലും വിലയും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.
ഉദാഹരണത്തിന് ഐഫോൺ 15 ഫോൺ മാറ്റി ഐഫോൺ 16 വാങ്ങുകയാണെങ്കിൽ നല്ല ലാഭമാണ്. ആദ്യ പറഞ്ഞ പോലെ കൃത്യം 44,000 രൂപയ്ക്ക് ഐഫോൺ 16 സ്വന്തമാക്കാം. 33,400 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് നിങ്ങൾക്ക് ലഭിക്കുക. 512GB iphone 15 കൊടുത്ത്, 44000 രൂപയ്ക്ക് ഐഫോൺ 16 വാങ്ങാം. ഇതിൽ ബാങ്ക് കിഴിവ് കൂടി ഉൾപ്പെടുത്തിയാൽ 39000 രൂപയ്ക്ക് പ്രീമിയം സ്മാർട്ഫോൺ കൈയിലിരിക്കും. ഇവിടെ നിന്നും വാങ്ങൂ, ആമസോൺ ലിങ്ക്. 3,487 രൂപയുടെ ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
6.1 ഇഞ്ച് OLED ഡിസ്‌പ്ലേയോടെയാണ് ഐഫോൺ 16 വരുന്നത്. ഇതിന് 2556×1179 പിക്‌സൽ റെസലൂഷനുണ്ട്. ഐഫോൺ 16 IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ്.
ഇതിൽ 48MP ഫ്യൂഷൻ ക്യാമറയാണുള്ളത്. 2x ടെലിഫോട്ടോ ലെൻസും 12MP അൾട്രാ വൈഡ് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കായി ƒ/1.9 അപ്പേർച്ചർ ഉള്ള 12MP TrueDepth ഫ്രണ്ട് ക്യാമറയുമുണ്ട്. സ്പേഷ്യൽ ഫോട്ടോയും വീഡിയോയും ക്യാപ്‌ചർ ചെയ്യുന്നതിനെ ഫോൺ പിന്തുണയ്ക്കുന്നു.
ഇതിൽ ഓഡിയോ മിക്സ് പോലുള്ള പുതിയ ഓഡിയോ എഡിറ്റിംഗ് ടൂളുകളും ലഭിക്കും. ഐഫോൺ 16-ലെ പ്രോസസർ A18 ബയോണിക് ചിപ്പ് ആണ്. ഫോണിൽ ആപ്പിൾ ഇന്റലിജൻസ് പെർഫോമൻസ് ലഭിക്കുന്നു. ഇതിനായി രണ്ടാം തലമുറ 3-നാനോമീറ്റർ ടെക്നോളജിയെ ഫോൺ വിനിയോഗിക്കുന്നു.
Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…
നിലവിൽ മിക്ക രാജ്യങ്ങളിലെയും ഐഫോൺ 16 ഉപയോക്താക്കൾക്ക് ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട് ലഭിക്കുന്നുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.