സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung W22 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ 7.6 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 6.2 ഇഞ്ചിന്റെ രണ്ടു ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .Samsung W22 5G ഫോണുകളുടെ സവിശേഷതകൾ നോക്കാം .
Samsung W22 5G സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്പ്ലേ കൂടാതെ 2,208×1,768 പിക്സൽ റെസലൂഷൻ അതുപോലെ തന്നെ 6.2 ഇഞ്ചിന്റെ കവർ ഡിസ്പ്ലേ കൂടാതെ 832×2,268 പിക്സൽ റെസലൂഷൻ എന്നിവയാണ് നൽകിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 16 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സൽ പിൻ ക്യാമറ കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ അതുപോലെ തന്നെ 4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ എന്നിങ്ങനെയാണ് ഈ ഫോണുകളുടെ ക്യാമറകൾ നൽകിയിരിക്കുന്നത് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4,400mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 16GB + 256GB വേരിയന്റുകൾക്ക് വിപണിയിൽ CNY 16,999 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs. 1,98,800 രൂപയ്ക്ക് അടുത്തുവരും .