ആകാംക്ഷകൾക്ക് ശേഷം Apple iPhone 16 ലോഞ്ച് ചെയ്തു. എന്നാൽ ഡിസൈനിൽ ഐഫോൺ 11, 12 സീരീസിനെ പോലെയുണ്ടെന്നാണ് പരക്കെ വാദം. പറയാൻ തക്ക വലിയ ടെക്നോളജിയോ അത്ഭുതമോ പുതിയ ഐഫോണിൽ ഇല്ലെന്നും പറയുന്നുണ്ട്.
എന്നാൽ ആപ്പിൾ ഇന്റലിജൻസ് പോലുള്ള ഫീച്ചറുകളോടെയാണ് കാലിഫോർണിയൽ ഫോൺ അവതരിപ്പിച്ചത്. സ്ക്രീൻ വലിപ്പം കൂട്ടിയിട്ടുണ്ട്. ക്യാമറ ഫോട്ടോഗ്രാഫിയിലും വീഡിയോ റെക്കോഡിങ്ങിലും അതിശയിപ്പിക്കും.
Apple iPhone 16 ലോഞ്ചിന് പിന്നാലെ Samsung നൽകിയ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. മുമ്പും സാംസങ് ആപ്പിളിനെ കളിയാക്കി പരസ്യങ്ങളും മറ്റും അവതരിപ്പിച്ചിട്ടുണ്ട്. ആൻഡ്രോയിഡിലെ വമ്പനും ആപ്പിളും തമ്മിലുള്ള മത്സരം
തുറന്ന രഹസ്യമാണെന്ന് പറയാം.
ആപ്പിൾ ഐഫോൺ 16-ൽ അതിശയം പ്രവർത്തിക്കുമെന്ന് ഒരുകൂട്ടർ വിശ്വസിച്ചിരുന്നു. എന്നാൽ ഡിസൈനിലൊന്നും കമ്പനി പുതുമ പരീക്ഷിക്കാൻ മെനക്കെട്ടില്ല. ഇതിന് പിന്നാലെ സാംസങ് നൽകിയ ട്വീറ്റ് ഇതായിരുന്നു…
Let Us Know When It Folds. ‘ഇത് മടക്കാനാകുമ്പോൾ ഞങ്ങളെ അറിയിക്കൂ…’ എന്നാണ് സാംസങ് പറഞ്ഞത്. ടെക് വമ്പന്മാർക്ക് ഇതുവരെയും മടക്ക് ഫോൺ അവതരിപ്പിക്കാനായില്ലേ എന്നാണ് ചോദ്യം. മുമ്പും ആപ്പിളിന് ഫോൾഡ് ഫോണില്ല എന്ന കാര്യത്തിൽ സാംസങ് കളിയാക്കിയിട്ടുണ്ട്. പുതിയ ഐഫോൺ ലോഞ്ചിന് ശേഷവും ആൻഡ്രോയിഡ് കമ്പനി ചോദ്യം ആവർത്തിക്കുന്നു.
സാംസങ്ങിന്റെ ട്വീറ്റിന് ആരാധകർ പിന്തുണച്ചും തിരിച്ച് കളിയാക്കിയും പ്രതികരിച്ചു. ‘ഐഫോൺ ഈസിയായി മടക്കാം…. എന്നെങ്കിലുമൊരിക്കൽ,’ എന്ന് സാംസങ് ആരാധകർ കുറിച്ചു. സ്റ്റിൽ വെയിറ്റിങ് എന്നെഴുതി കാത്തിരിക്കുന്ന പ്രതീക്ഷയും ചിലർ പങ്കുവച്ചു. ആപ്പിൾ Innovation വർഷങ്ങൾക്ക് മുമ്പേ അവസാനിപ്പിച്ചോ എന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്.
എന്നാൽ ഐഫോണിനെ സപ്പോർട്ട് ചെയ്യുന്നവർ സാംസങ്ങിനെയും തിരിച്ച് വിമർശിച്ചു. ആപ്പിൾ മടക്ക് ഫോൺ ഇറക്കികോളും, നിങ്ങളുടെ ഡിസ്പ്ലേ പ്രശ്നങ്ങൾ പോയി പരിഹരിക്കൂ എന്ന് സാംസങ്ങിനെ കളിയാക്കി.
Also Read: iPhone 15 Pro Max ഉൾപ്പെടെയുള്ളവർ ഇനി Out! Apple നിർത്തലാക്കുന്ന മോഡലുകൾ ഇവയെല്ലാം…
അത് മടക്കപ്പെടുമ്പോൾ ഞങ്ങളെ അറിയിക്കുക എന്ന ട്വീറ്റിൽ ആപ്പിൾ പ്രതികരണം നൽകിയിട്ടില്ല. സാംസങ് Z ഫോൾഡ് ഉൾപ്പെടെയുള്ളവ ഇന്ന് വിപണി കീഴടക്കുകയാണ്. ഐഫോണുകളിൽ മാത്രമല്ല ഐപാഡ് പ്രോകളെയും മുമ്പ് സാംസങ് പരിഹസിച്ചിട്ടുണ്ട്.