Samsung അതിന്റെ Galaxy A സീരീസിൽ പുതിയ 2 ഫോണുകൾ അവതരിപ്പിക്കുന്നു. 2024 മാർച്ച് 11ന് ഈ പുതിയ സാംസങ് ഫോണുകൾ വന്നേക്കുമെന്നാണ് സൂചന. കമ്പനിയുടെ ഗാലക്‌സി എ സീരീസ് വളരെ പ്രശസ്തവും ജനപ്രിയവുമാണ്.
Samsung Galaxy A25, Samsung Galaxy A15 എന്നിവയെല്ലാം ഈ സീരീസിലുള്ളവയാണ്. താങ്ങാനാവുന്ന വിലയിലാണ് ഈ സാംസങ് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചതും. വരാനിരിക്കുന്ന A സീരീസുകളിലാവട്ടെ മുൻനിര ഫീച്ചറുകൾ പ്രതീക്ഷിക്കാം. പ്രീമിയം ഡിസൈനും കരുത്തുറ്റ പ്രോസസ്സറുകളും ഫോണിൽ പ്രതീക്ഷിക്കാം.
കരുത്തുറ്റ പ്രോസസറുകളും മികച്ച വേപർ കൂളിംഗ് ചേമ്പറുകളും ഇതിൽ നൽകിയേക്കും. ഒന്നിലധികം ആപ്പുകൾ വഴി നാവിഗേറ്റ് ചെയ്യുന്നതിന് ഇതിന് സാധിച്ചേക്കും. ഗെയിമുകൾക്ക് കാര്യക്ഷമമായ പ്രകടനം ഇതിൽ പ്രതീക്ഷിക്കാം. Samsung Galaxy A55 ഫോണിന്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ ലീക്കാകുകയും ചെയ്തു.
പുതിയ ഗാലക്‌സി എ സീരീസ് സ്‌മാർട്ട്‌ഫോണുകളിൽ നൂതന ക്യാമറ ടെക്നോളജിയായിരിക്കും ഉൾപ്പെടുത്തുന്നത്. ക്ലാരിറ്റിയുള്ള ചിത്രങ്ങളും വീഡിയോകളും പകർത്താൻ ഇതിൽ ഫീച്ചറുകൾ നൽകുന്നതായിരിക്കും.
IP67 റേറ്റിങ്ങുള്ള സ്മാർട്ഫോണായിരിക്കും ഗാലക്സി എ സീരീസിലുണ്ടാകുക. ഇതിന് മികച്ച ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും എ സീരീസിൽ പ്രതീക്ഷിക്കാം. നാല് OS അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിലുണ്ടാകും. ഇത് സൈബർ ആക്രമണങ്ങളിൽ നിന്നും മറ്റും ഫോണിനെ സുരക്ഷിതമാക്കാനും സഹായിക്കും.
അത്യാധുനിക ഫീച്ചറുകൾ, കരുത്തുറ്റ സുരക്ഷ, ശാശ്വതമായ പ്രകടനം എന്നിവ ഇതിലുണ്ടാകും. എന്നാൽ ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് വളരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിന് മാർച്ച് 11ലെ ലോഞ്ച് വരെ കാത്തിരിക്കേണ്ടി വരും.
READ MORE: Realme 12 5G, Realme 12 Plus 5G പുറത്തിറങ്ങി, വിൽപ്പനയും തുടങ്ങി! 16000 രൂപ മുതൽ വാങ്ങാം| TECH NEWS
എന്തായാലും പുതുപുത്തൻ ഫോൺ വാങ്ങാൻ പദ്ധതിയുള്ളവർ കുറച്ചുകൂടി കാത്തിരിക്കാം. കാരണം, സാംസങ് ഗാലക്സി എപ്പോഴും സാധാരണക്കാരുടെ ചോയിസുകൾക്കാണ് പ്രാധാന്യം നൽകുന്നത്. വരാനിരിക്കുന്ന ഗാലക്സി എ സീരീസുകളിലും ഇത് പ്രതീക്ഷിക്കാം.
എ സീരീസിൽ സാംസങ് ഗാലക്സി A55, A35 എന്നീ 2 ഫോണുകളായിരിക്കും അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്. രണ്ട് ഫോണുകൾക്കും 50 മെഗാപിക്സൽ വരെ മെയിൻ ക്യാമറയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ തന്നെ എ55 സീരീസുകൾക്ക് 32 മെഗാപിക്സൽ സെൻസറുള്ള ക്യാമറയായിരിക്കും.