സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ് S 3
8 വലിയ ഡിസ്‌പ്ലേയിൽ സാംസങ്ങിന്റെ പുതിയ ടാബ്ലെറ്റ്
സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ് ഉടൻ വിപണിയിൽ എത്തുന്നു .സാംസങ്ങ് ഗാലക്സി ടാബ് s 3 എന്നു പേരിട്ടിരിക്കുന്ന ഈ സ്മാർട് ടാബ്‌ലെറ്റ് സെപ്റ്റംബർ 1 മുതൽ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .8 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .2048×1536 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ സാംസങ്ങ് പുറത്തു വിട്ടിട്ടില്ല .സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഒരുകാലത്തു മികച്ച വാണിജ്യമായിരുന്നു ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നത് .
പക്ഷെ സാംസങ്ങ് സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു കോട്ടങ്ങൾ ഉണ്ടായിരുന്നു .എടുത്തു പറയുവാണെങ്കിൽ ഹാങ്ങ് ആകുക ,ബാറ്ററി അങ്ങനെ നീളുന്നു .അതിനു ശേഷം സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ ഒരൽപ്പം ഇടിവും വന്നു.എന്നാലും സാംസങ്ങ് ഓരോ തവണയും സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറക്കുമ്പോളും ആവശ്യക്കാർ ഉണ്ട് എന്നതും ഒരു സത്യമാണ് .സാംസങ്ങിന്റെ ഈ പുതിയ ടാബ്ലെറ്റിനും മികച്ച രീതിയിൽ തന്നെ വിപണി കീഴടക്കാൻ സാധിക്കുമോ എന്നു നമുക്ക് കണ്ടറിയാം .
സാംസങ്ങിന്റെ ഓൺ 5 വാങ്ങിക്കാം സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം