സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ അടുത്തവര്ഷം ആദ്യം വിപണിയിൽ
സാംസങ്ങ് Galaxy S21 FE ഫോണുകൾ ജനുവരി ആദ്യം പ്രതീക്ഷിക്കാം
കൂടാതെ സാംസങ്ങിന്റെ ഗാലക്സി S22 സീരിയസ്സുകളും വിപണിയിൽ എത്തുന്നു
സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ അടുത്തവർഷം ആദ്യം തന്നെ പ്രതീക്ഷിക്കാവുന്നതാണ് .സാംസങ്ങ് Galaxy S21 FE, Galaxy S22 ,സീരിയസുകളാണ് അടുത്തവർഷം ജനുവരി കൂടാതെ ഫെബ്രുവരിയിൽ വിപണിയിൽ പ്രതീഷിക്കാവുന്നത് .
ഈ ഫോണുകളുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് ഇതിന്റെ മികച്ച ക്യാമറകൾ തന്നെയാണ് .സാംസങ്ങിന്റെ ഗാലക്സി S20 FE 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .അതിനു ശേഷം എത്തുന്ന ഒരു ഫോൺ കൂടിയാണ് Galaxy S21 FE ഫോണുകൾ .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലാകും വിപണിയിൽ എത്തുക എന്നാണ് .അതുപോലെ തന്നെ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സാംസങ്ങിന്റെ ഗാലക്സി എസ് 22 സീരിയസിൽ ഒരു ഫോണുകൾ വിപണിയിൽ എത്തുക ചിലപ്പോൾ 40 മെഗാപിക്സൽ കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലാകും എന്നാണ് .
എന്നാൽ സാംസങ്ങിന്റെ ഭാഗത്തുനിന്നും ഇതുവരെ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല .എന്നാൽ മറ്റു ചില റിപ്പോർട്ടുകൾ പ്രകാരം ഈ ഗാലക്സി S 22 അൾട്രാ ഫോണുകളിൽ 40 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ വരെ ലഭിക്കും എന്നാണ് .2022 ഫെബ്രുവരി മാസ്സത്തിൽ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .