മൊബൈൽ ടെക് രംഗത്തെ ഭീമനായ Samsung എപ്പോഴും അത്യാധുനിക ഉപകരണങ്ങൾ അവതരിപ്പിക്കുന്നതിൽ കേമരാണ്. അടുത്തിടെ മടക്കാവുന്ന ഫോണുകൾ പുറത്തിറക്കിയും കമ്പനി വിപണിയെ ഞെട്ടിച്ചു. ഇപ്പോഴിതാ, മൂന്ന് മടക്കുകൾ വരുന്ന ഫോണുകളാണ് സാംസങ്ങിന്റെ പുതിയ പദ്ധതിയിലുള്ളത്. അതായത്, Samsungന്റെ വരാനിരിക്കുന്ന Galaxy Z Flip 5, Galaxy Z Fold 5 ഫോണുകൾക്ക് പുറമെ, ട്രൈ-ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളും പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
Samsungന്റെ മടക്ക് ഫോണുകൾ
വെറും ഫോൾഡബിൾ സ്മാർട്ഫോൺ പുറത്തിറക്കിയ സാംസങ്ങിന്റെ ട്രൈ-ഫോൾഡബിൾ ഫോൺ ലുക്കിലും വർക്കിലും എങ്ങനെയായിരിക്കുമെന്നതിൽ എന്നാൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ ഇത് ഒരു കോംപാക്റ്റ് സ്‌മാർട്ട്‌ഫോണിൽ നിന്ന് രണ്ട് ഹിംഗുകളുള്ള മടക്കാവുന്ന OLED സ്‌ക്രീനുള്ള വലിയ സ്‌ക്രീനിലേക്ക് മാറും.
ഒരേ സമയം, മടക്കാനും സ്ലൈഡ് ചെയ്യാനും സാധിക്കുന്നതായിരിക്കും ഈ ഫ്ലെക്സിബിൾ ഡിസ്പ്ലേ. ഈ വർഷം തന്നെ ഫോൺ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും മൊബൈൽ ലോകത്തിന് വളരെ രസകരമായ അനുഭവമായിരിക്കും സാംസങ്ങിന്റെ ഈ Tri-Fold ഫോണുകളിലൂടെ ലഭിക്കുക.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.