ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സാംസങ് കമ്പനി തങ്ങളുടെ Galaxy A34 5G, Galaxy A54 5G എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് സ്മാർട്ട്‌ഫോണുകളും 128 GB, 256 GB സ്റ്റോറേജുകളിലാണ് വരുന്നത്. എന്നാൽ Samsung ആരാധകർക്കായി ഏറ്റവും പുതിയതായി വരുന്ന വാർത്ത എന്തെന്നാൽ, സാംസങ് ഗാലക്‌സി എ34 5Gയുടെ ഏറ്റവും പുതിയൊരു പതിപ്പ് വരുന്നുവെന്നും, അത് ഇന്ത്യക്കാർക്ക് താങ്ങാവുന്ന വിലയിലായിരിക്കും എന്നതാണ്.
ഒരു സ്മാർട്ഫോൺ ആഗ്രഹം തുടങ്ങുമ്പോൾ മുതൽ പലരും മനസിൽ സങ്കൽപ്പിക്കുന്ന ഫോൺ സാംസങ്ങിന്റേതായിരിക്കും. കാമറയിലും പെർഫോമൻസിലുമെല്ലാം ഏറ്റവും മികച്ച ഫീച്ചറുകളാണ് കമ്പനി ഉൾപ്പെടുത്താറുള്ളത്. അതിനാൽ വിപണിയിൽ വിശ്വാസ്യത നേടാൻ Samsungന് സാധിച്ചു. എന്നാൽ പലപ്പോഴും നിങ്ങളെ പിന്തിരിപ്പിക്കുന്നത് ഫോണിന്റെ വിലയായിരിക്കും അല്ലേ?
ഒരു പുതിയ റിപ്പോർട്ട് പറയുന്നത് സാംസങ് ഉടൻ തന്നെ Galaxy A34 5Gയുടെ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്നതാണ്. ഇതിന് ഏകദേശം 28,999 രൂപയാണ് വില വരുന്നത്. 3,000 രൂപയുടെ തൽക്ഷണ ക്യാഷ്ബാക്കും Samsung Shop ആപ്പ് വഴി 1,000 രൂപ കിഴിവ് കൂപ്പണും ഫോണിന് ലഭിക്കുമെന്നാണ് സൂചന. ഇതെല്ലാം കിഴിച്ച് നോക്കുമ്പോൾ ഫോണിന്റെ വില 24,999 രൂപയായിരിക്കും.
Galaxy A34 5G യുടെ 8GB RAM + 128GB സ്റ്റോറേജ് പതിപ്പിന് 30,999 രൂപയും, 8GB RAMഉം 256GB ഇന്റേണൽ സ്റ്റോറേജുമുള്ള പതിപ്പിന് 32,999 രൂപയുമാണ് വില. ഫോണിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉള്ളതിനാൽ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാം.
120Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉള്ള 6.6 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീനാണ് സാംസങ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 13 MP സെൽഫി ക്യാമറ, ഒഐഎസ് ഉള്ള 48MP പ്രൈമറി ക്യാമറ, 8MP അൾട്രാവൈഡ് ക്യാമറ, 5MP മാക്രോ ക്യാമറ എന്നിവയുമുണ്ട്. ഫ്രണ്ട്, റിയർ ക്യാമറകൾ ഉപയോഗിച്ച് ഇതിന് 4K 30fps വീഡിയോകൾ റെക്കോർഡ് ചെയ്യാനാകും. MediaTek Dimensity 1080 പ്രോസസർ, 5,000mAh ബാറ്ററി, 25W ഫാസ്റ്റ് ചാർജിങ് എന്നിവയാണ് Galaxy A34ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.