ഇതെന്താ Samsung പൂരമോ? Snapdragon 888 പ്രോസസറുള്ള പ്രീമിയം ഫോണിനും Offer

ഇതെന്താ Samsung പൂരമോ? Snapdragon 888 പ്രോസസറുള്ള പ്രീമിയം ഫോണിനും Offer
HIGHLIGHTS

Snapdragon 888 പ്രോസസറുള്ള ഫോണാണ് Samsung Galaxy S21 FE

പ്രീമിയം 5G ഫോൺ ഇപ്പോൾ 25000 രൂപ റേഞ്ചിൽ വാങ്ങാം

256GB സ്റ്റോറേജ് ഫോണായ Galaxy S21 FE കിഴിവിൽ വിൽക്കുന്നു

Samsung Galaxy പ്രീമിയം 5G ഫോൺ സ്വന്തമാക്കാൻ ഇപ്പോൾ സുവർണാവസരം. Snapdragon 888 പ്രോസസറുള്ള Samsung Galaxy S21 FE വിലക്കിഴിവിൽ. S21 എന്ന ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഫാൻ എഡിഷനാണിത്. ഫോൺ നിങ്ങൾക്ക് 25,000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

Samsung Galaxy പ്രീമിയം ഓഫർ

256GB സ്റ്റോറേജ് ഫോണായ Galaxy S21 FE കിഴിവിൽ വാങ്ങാം. AMOLED 2X ഡിസ്പ്ലേയും മികച്ച പ്രോസസറും കരുത്തുറ്റ ബാറ്ററിയും ഇതിനുണ്ട്. ഫോണിന് 1000 രൂപ കിഴിവ് ബാങ്ക് ഓഫറിലൂടെയും ലഭിക്കുന്നതാണ്. ഒരു ഫ്ലാഗ്ഷിപ്പ് ഫാൻ എഡിഷൻ ഇത്രയ്ക്കും വിലക്കുറവിൽ വാങ്ങാമെന്നത് ലാഭമാണ്.

Samsung Galaxy S21 FE സ്പെസിഫിക്കേഷൻ

samsung galaxy s2 fe
samsung galaxy s2 fe

6.4 ഇഞ്ച് വലിപ്പമാണ് ഗാലക്സി S21 FE എഡിഷനിലുള്ളത്. ഇതിന് ഡൈനാമിക് AMOLED ഡിസ്പ്ലേയാണ് സാംസങ് നൽകിയിരിക്കുന്നത്. സ്ക്രീനിന് 2X 120Hz റീഫ്രഷ് റേറ്റുണ്ട്. ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ ഗാലക്സി ഫോൺ സ്ക്രീനിനുണ്ട്.

ഫോണിൽ ഫാസ്റ്റ് ആൻഡ് ബെസ്റ്റ് പെർഫോമൻസ് തരുന്നത് സ്നാപ്ഡ്രാഗൺ 888 പ്രോസസറാണ്. ആൻഡ്രോയിഡ് 13 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇതിൽ 4,500mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇയിലുള്ളത്. 12MP + 12MP + 8MP ചേർന്നതാണ് ക്യാമറ യൂണിറ്റ്. 32MP സെൽഫി ക്യാമറയും ഈ പ്രീമിയം ഫോണിൽ ലഭിക്കുന്നു. IP68 റേറ്റിങ്ങുള്ള വാട്ടർ പ്രൊട്ടക്ഷൻ ഇതിനുണ്ട്. ഡോൾബി അറ്റ്മോസ് ഉൾപ്പെടെയുള്ള ഫീച്ചർ ഫോണിനുണ്ട്.

Also Watch: Best Samsung Phones: 20000 രൂപയ്ക്ക് താഴെ മികച്ച സാംസങ് ഫോണുകൾ

25000 രൂപയ്ക്ക് Premium ഫോൺ

4,999 രൂപ വിലയുള്ള ഫോണാണ് ഗാലക്സി സ്21 എഫ്ഇ. വിപണിയിൽ ഈ സ്മാർട്ഫോൺ 65,000 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ ആമസോണിൽ മാത്രം ആകർഷകമായ വിലയാണ് ഫോണിന് നൽകിയിട്ടുള്ളത്.

66 ശതമാനം വിലക്കിഴിവിൽ 25,499 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിന് എച്ച്ഡിഎഫ്സി ബാങ്ക് കിഴിവിലൂടെ 1000 രൂപ ലാഭിക്കാം. 256GB ഫോൺ 24,499 രൂപയ്ക്ക് ഗാലക്സി S21 FE സ്വന്തമാക്കാം. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ആമസോൺ ലിങ്ക്.

ഫ്ലിപ്കാർട്ടിൽ 27,880 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിലും 1000 രൂപ കിഴിവ് ബാങ്ക് ഓഫറിലൂടെ അനുവദിക്കുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ബെസ്റ്റ് ഡീൽ ആമസോണിലാണെന്ന് പറയാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo