ഇന്ത്യൻ വിപണിയിൽ ഒരുകാലത്തു വലിയ ചലനങ്ങൾ സൃഷ്‌ടിച്ച ഒരു സ്മാർട്ട് ഫോൺ കമ്പനി ആയിരുന്നു സാംസങ്ങ് .സാംസങ്ങിന്റെ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ വാണിജ്യമായിരിക്കുന്ന ലഭിച്ചിരുന്നത് .ഇപ്പോൾ സാംസങ്ങിന്റെ 5ജി സ്മാർട്ട് ഫോണുകൾ വരെ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് .പുതിയ ടെക്ക്നോളജിയ്ക്ക് ഒപ്പം എത്തുക എന്നത് സാംസങ്ങിന്റെ ഒരു പ്രേതെകതയാണ് .
എന്നാൽ ഇപ്പോൾ ഇതാ മനുഷ്യന്റെ കണ്ണുകളെ വെല്ലുന്ന ക്യാമറകളിൽ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു .അടുത്ത നാല് വർഷത്തിനുള്ളതിൽ 576 മെഗാപിക്സൽ സെന്സറുകളിൽ വരെ ക്യാമറ ഫോണുകൾ പുറത്തിറക്കാനാണ് ഉദ്ദേശം .ഇത്തരത്തിൽ വാർത്തകൾ ലീക്ക് ആയിരിക്കുന്നു .എന്നാൽ ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല .
ലോകത്തിലെ തന്നെ ഏറ്റവും വലിയ സെൻസറുകളിൽ ഫോണുകൾ പുറത്തിറക്കി വിപണിയിൽ പഴയ ആധിപത്യം സ്ഥാപിക്കാൻ തന്നെയാണ് സാംസങ്ങ് എത്തുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .സാംസങ്ങിന്റെ വില 108 മെഗാപിക്സൽ ക്യാമറകളിൽ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട് .എന്നാൽ അതുപോലെ തന്നെ ഇടയ്ക്ക് സാംസങ്ങ് 200 മെഗാപിക്സൽ ക്യാമറകളിൽ ഫോണുകൾ പുറത്തിറക്കുന്നു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു .
എന്നാൽ സാംസങ്ങിന്റെ ഭാഗത്തു നിന്നും അതിനെക്കുറിച്ചു കൂടുതൽ വെക്തതകൾ ഒന്നും തന്നെ വന്നിരുന്നില്ല .അതുപ്പോലെ തന്നെ സാംസങ്ങിന്റെ കൂടുതൽ 5ജി സ്മാർട്ട് ഫോണുകൾ ഉടനെ തന്നെ ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രതീക്ഷിക്കാവുന്നതാണ് .