സാംസങിന്റെ പുതിയ സ്മാർട്ട് ഫോണുകൾക് മികച്ച പ്രതികരണം

Updated on 18-Jul-2016
HIGHLIGHTS

പൊളിച്ചടുക്കി സാംസങ്

സാംസങിന്റെ ഏറ്റവും പുതിയ രണ്ടുമോഡലുകൾക്കാണ് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം . സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ സി 5 , സി 7 നും ആണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .സി 5 നെ കുറിച്ചു പറയുവാണെങ്കിൽ ഇതിന്റെ ഡിസ്പ്ലേ വലുപ്പം 5.2 ഇഞ്ച് ആണ് .ഇനി സി 7 ന്റെ ഡിസ്പ്ലേയ്ക്ക് സാംസങ് നൽകിയിരിക്കുന്നത് 5.7ഇഞ്ച് Hd ഡിസ്പ്ലേ വലുപ്പം ആണ് .

സി 7 ന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ 3300 mAh ബാറ്ററി ബാക്ക് അപ്പ് ആണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 617 octa-core പ്രോസ്സസറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .

4 ജിബിയുടെ മികച്ച റാംമും ,32 ജിബിയുടെ മെമ്മറി സ്‌റ്റോറേജു ഇതിനു മികച്ച പിന്തുണ നൽകുന്നു.ഇതിന്റെ രണ്ടിന്റേയും ക്യാമറ പ്രവർത്തിക്കുന്നത് 16 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയിലും ആണ് .

സി 5 നു ഇന്ത്യയിലെ വില എന്നു പറയുന്നത് ഏകദേശം 22300 രൂപക്ക് അടുത്തു വരും .സി 7 ന്റെ വില 26000 രൂപക്കടുത്തും വരും .അടുത്ത മാസത്തോടുകൂടി ഈ 2 മോഡലുകളും ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന . സാംസങ്ങിന്റെ ജെ 3 പ്രോ ഈ അടുത്ത സമയത്താണ് ചൈനയിൽ വിപണിയിൽ എത്തിയത് .ഇതിന്റെ വില 10000 രൂപയായിരുന്നു . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :