സാംസങ്ങിന്റെ ഗാലക്സി ഫോൾഡർ വീണ്ടും
വീണ്ടും പരീഷണങ്ങൾ " എന്തായി തീരുമോ "
പരീഷണങ്ങൾ സാംസങ്ങിന് ഒരു കുത്തരിയല്ല .ഇതാ വീണ്ടും ഫ്ലിപ്പ് മോഡൽ സ്മാർട്ട് ഫോണുകൾ സാംസങ്ങ് വിപണിയിൽ ഇറക്കുന്നു .കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫോൾഡർ തരത്തിലുള്ള ഫ്ലിപ്പ് സ്മാർട്ട് ഫോണുകൾ ആണ് വീണ്ടും എത്തുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .കഴിഞ്ഞ വർഷം ജൂലൈയിൽ ആനുൻ സാംസങ്ങ് ഗാലക്സി ഫോൾഡർ പുറത്തിറക്കിയത് .പ്രതീഷ വിജയം കൈവരിക്കാൻ ഈ സ്മാർട്ട് ഫോണുകൾക്ക് സാധിച്ചിരുന്നില്ല .അത് കൊണ്ട് വീണ്ടും ഒരു പരീഷണത്തിന് ഒരുങ്ങുകയാണ് സാംസങ്ങ് .
സാംസങ്ങ് ഫോൾഡറിന്റെ സവിശേഷതകൾ ഒന്നും നോക്കാം .ഫ്ലിപ്പ് തരത്തിലുള്ള സ്മാർട്ട് ഫോൺ ആണിത് .അത് കൊണ്ടുതന്നെ ഇതിന്റെ ഡിസ്പ്ലയും ചെറുതായിരിക്കും .3.8 ഇഞ്ച് ഡിസ്പ്ലേ ആണ് ഇതിനുള്ളത് .Android OS, v5.1 (Lollipop)ൽ ആയിരുന്നു ഇതിന്റെ പ്രവർത്തനം .Quad-core 1.2 GHz ആണ് ഇതിന്റെ പ്രോസസ്സർ നിരിമിചിരിക്കുന്നത് .ഇനി ഇതിന്റെ റാംമ്മിനെ കുറിച്ച് പറയുവാണെങ്കിൽ 1.5 ജിബി റാം ഇതിനുണ്ട് .8 ജിബിയുടെ മെമ്മറി സ്റ്റൊറെജും ഇതിനുണ്ട് .
ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 8 മെഗാ പിക്സൽ പിൻ ക്യാമറയും ,2 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത് .മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 256 ജിബി വരെ വർധിപ്പിക്കാം .155 g ഭാരം മാത്രമ്മേ ഇതിനുള്ളൂ .ഫ്ലിപ്പ് സ്മാർട്ട് ഫോണുകൾ ആദ്യം വിപണിയിൽ ഇറക്കിയത് മോട്ടറോള ആയിരുന്നു .അതെ രൂപകല്പനയിൽ വീണ്ടും സാംസങ്ങ് ഫ്ലിപ്പ് മോഡലുകൾ വീണ്ടും ഇറക്കാനാണ് ഉദ്ദേശം .എന്തായി തീരുമെന്ന് നമുക്ക് കണ്ടറിയാം .