മടക്ക് ഫോണുകൾ അഥവാ foldable phone-ലും പ്രമുഖരാണ് സാംസങ്
വില കുറയുന്നത് അനുസരിച്ച് ക്വാളിറ്റിയും കുറയുമോ എന്നാണ് ഉയരുന്ന ചോദ്യം
Samsung Galaxy Z Fold 6 എന്ന പുതിയ വേർഷനായിരിക്കും ലോ ബജറ്റിൽ വരും
Samsung Galaxy ബജറ്റ്, പ്രീമിയം ഫോണുകളിൽ മാത്രമല്ല കേമൻ. മടക്ക് ഫോണുകൾ അഥവാ foldable phone-ലും പ്രമുഖരാണ് സാംസങ്. മിതമായ നിരക്കിലുള്ള ഫോൾഡ് ഫോണുകളാണ് സാംസങ് അവതരിപ്പിച്ചിട്ടുള്ളത്. എങ്കിലും സാധാരണക്കാരന് ഈ ഫോൾഡ് ഫോൺ അവരുടെ കീശയ്ക്ക് ഇണങ്ങിയതല്ല. എന്നാൽ പുതിയതായി വരുന്ന വാർത്ത സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്.
Samsung Galaxy fold phone
ഈ വർഷം, 2024ൽ സാംസങ് വില കുറഞ്ഞ ഫോൾഡ് ഫോണുകൾ വിപണിയിൽ എത്തിക്കും. കുറഞ്ഞ ബജറ്റിൽ അത്യാകർഷകമായ ഡിസൈനുള്ള ഫോൾഡ് ഫോൺ വാങ്ങാനുള്ള അവസരമാണിത്. Samsung Galaxy Z Fold 6-ന്റെ പുതിയ വേർഷനായിരിക്കും ലോ ബജറ്റിൽ വരിക.
Samsung Galaxy Z Fold 6 പുതിയ വേർഷൻ
വരാനിരിക്കുന്ന സാംസങ് ഫോൾഡബിളുകൾ താരതമ്യേന വില കുറവായിരിക്കും. ഇങ്ങനെ വില കുറയ്ക്കുമ്പോൾ കമ്പനി അതിന്റെ ഫീച്ചറുകളിൽ വിട്ടുവീഴ്ച വരുത്തുമോ? അതായത്, വില കുറയുന്നത് അനുസരിച്ച് ക്വാളിറ്റിയും കുറയുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇതിനെ കുറിച്ച് പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇവ എന്തെല്ലാമെന്ന് പരിശോധിക്കാം.
സാംസങ്ങിന്റെ ഫോൾഡ് ഫോണുകൾ
സാംസങ് ഗാലക്‌സി Z Fold 6 വിലകുറഞ്ഞ വേർഷന് കമ്പനി പദ്ധതിയിടുന്നു. ഇങ്ങനെ ലോ ബജറ്റിൽ രണ്ട് ഫോൾഡ് ഫോണുകളായിരിക്കും പുറത്തിറങ്ങുന്നത്. മുമ്പ് വന്ന ഗാലക്സി ഫോൺ Z ഫോൾഡ് 5 ആയിരുന്നു. ഇതിനൊപ്പം S-പേനയും ലഭിച്ചിരുന്നു. സാംസങ് തങ്ങളുടെ ആറാം തലമുറ ഫോൾഡ് ഫോണുകളിൽ ഇത് ഉൾപ്പെടുത്തുമോ എന്നത് വ്യക്തമല്ല. ഇതിന്റെ വില കുറയ്ക്കുന്നതിനാൽ ഒപ്പം എസ് പെൻ ലഭിക്കുമോ എന്ന് ഉറപ്പിക്കാനാകില്ല.
കുറഞ്ഞ വിലയിൽ ഫോണുകൾ അവതരിപ്പിക്കുമ്പോൾ മെറ്റീരിയലുകളിലും വിട്ടുവീഴ്ച വന്നേക്കാം. ഫാൻ എഡിഷൻ അഥവാ FE മോഡൽ എന്ന രീതിയിലായിരിക്കും ഇത് ഉൾപ്പെടുത്തുക.
എന്ന് പ്രതീക്ഷിക്കാം?
ഈ വർഷം പകുതിയോടെ ഫോൾഡ് ഫോണുകൾ വന്നേക്കും. റിപ്പോർട്ടുകളിലെ പോലെ വില കുറഞ്ഞ ഫോൾഡ് ഫോണാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കാം.
ഫോൾഡ് മാത്രമല്ല, ഫ്ലിപ്പും!
സാംസങ് ആറാം സീരീസിൽ Galaxy Z Flip 6 അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇതും വില കുറഞ്ഞ ഫോൺ തന്നെയായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.