അങ്ങനെ ഒടുവിൽ സാംസങ്ങ് ഗാലക്സി നോട്ട് 7 ഇന്ത്യൻ വിപണിയിൽ എത്തി

Updated on 11-Aug-2016
HIGHLIGHTS

59,990 രൂപയ്ക്ക് സാംസങ്ങിന്റെ നോട്ട് 7

അങ്ങനെ ഒടുവിൽ സാംസങ്ങ് അവരുടെ ഏറ്റവും പുതിയ മോഡലായ സാംസങ്ങ് ഗാലക്സി നോട്ട് 7 പുറത്തിറക്കി .ഇതിന്റെ ഇന്ത്യൻ വിപണിയിൽ വില എന്നുപറയുന്നത് 59,990 രൂപയാണ് .ഒരുപാടു സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ ആണിത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .5.7 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

1440 x 2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് ഉള്ളത് .Android OS, v6.0.1 (Marshmallow) ഓഎസിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ പ്രോസസറിനെ കുറിച്ച് പറയുകയാണെങ്കിൽ Qualcomm Snapdragon 820 ലാണ് പ്രവർത്തിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ ഇന്റെർണൽ മെമ്മറിയും ,അതിന്റെ മികച്ച റാംമ്മുമ്മാണ്.

64 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ,4 ജിബിയുടെ റാംമുമാണ് ഇതിനുള്ളത് .അതുകൊണ്ടുതന്നെ മികച്ച പെർഫോമൻസ് തന്നെയാണ് ഇത് കാഴ്ചവെക്കുക .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 12മെഗാപിക്സൽ പിൻ ക്യാമറയും ,5 മെഗാപിക്സൽ മുൻ ക്യാമറയും ആണുള്ളത് .3500 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :